പാലക്കാട്: ഹിന്ദുഐക്യവേദി സാമൂഹ്യനീതി കര്‍മ്മ സമിതി ജില്ലാ സമ്മേളനം 22ന് നടക്കും. 33 സമുദായങ്ങള്‍ക്ക് അനുവദിച്ച ഒഇസി ആനുകൂല്യം എടുത്തുകളഞ്ഞ നടപടി പിന്‍വലിക്കുക, ഹിന്ദുക്ഷേത്രങ്ങളെ ദേവസ്വം ബോര്‍ഡ് നിയന്ത്രണത്തില്‍ കൊണ്ടുവരാനുള്ള നിയമ ഭേദഗതി ഉപേക്ഷിക്കുക, എയ്ഡഡ് മേഖലയില്‍ സംസ്കൃത പഠനകേന്ദ്രങ്ങള്‍ക്ക് അനുമതി നല്‍കുക എന്നീ ആവശ്യങ്ങളും യോഗം ഉന്നയിച്ചു. ചെയര്മാന് ജി.രാമചന്ദ്രന് അദ്ധ്യക്ഷത വഹിച്ചു. പ്രസിഡന്റ് പി.എന്‍.ശ്രീരാമന്, രാമന് നമ്പൂതിരി, ആറുചാമി അമ്പലക്കാട്, പ്രഭാകരന് വണ്ടാശി, തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: