അട്ടപ്പാടി: അട്ടപ്പാടിയില്‍ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട ക്രമക്കേടുകള്‍ കണ്ടെത്തിയിട്ടും ബന്ധപ്പെട്ടവര്‍ക്കെതിരെ നടപടി സ്വീകരിക്കാത്ത ഗ്രാമ പഞ്ചായത്തിനെതിരെ വിജിലന്‍സ് നടപടി സ്വീകരിക്കും.
ഷോളയൂര്‍ ഗ്രാമപഞ്ചായത്തിലെ കുറുവന്പാടി ഭാഗമുള്‍പ്പെടുന്ന 10-ാം വാര്‍ഡില്‍ നടന്ന ക്രമക്കേടുകളുമായി ബന്ധപ്പെട്ടാണ് നടപടി. 2010 മുതല്‍ 2015 വരെ കാലയളവില്‍ നടന്ന തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ടാണ് ക്രമക്കേടുകള്‍ നടന്നത്. വിജിലന്‍സിന് ലഭിച്ച പരാതിയെ തുടര്‍ന്ന് സിഐ വി.കൃഷ്ണന് കുട്ടിയുടെ നേതൃത്വത്തില്‍ നടത്തിയ ത്വരിത പരിശോധനയില്‍ വ്യാപക ക്രമക്കേടുകള്‍ പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട കണ്ടെത്തിയിരുന്നു.
തൊഴിലുറപ്പുപദ്ധതിയുടെ വാര്‍ഡുതല മേറ്റ് ഹാജര്‍ ബുക്കില്‍ ഗൂണഭോക്താക്കളുടെ വ്യാജ ഒപ്പിട്ട് പണം തട്ടിയെടുത്തന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. മുന്‍പ് പദ്ധതിയുടെ ഗുണഭോക്താവും പിന്നീട് ഗള്‍ഫില്‍ പോകുകയും ചെയ്ത വ്യക്തിയുടെ ബാങ്ക് അക്കൗണ്ടും, വ്യാജ ഒപ്പുമിട്ടുവരെ പണം തട്ടിയെടുത്തു. ഇത്തരത്തില്‍ പത്തോളം ആളുകളുടെ വ്യാജഒപ്പിട്ട 140 തൊഴില്‍ദിനങ്ങളിലെ തുക തട്ടിയെടുത്തെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. കൂടാതെ ഗുണഭോക്താക്കളുടെ ദിവസവേതനത്തില്‍ നിന്നും 50 രൂപ വീതം പ്രതിദിനം മേറ്റ് പിരിച്ചിരുന്നു.
കൂടാതെ തൊഴിലുറപ്പ് പദ്ധതിയുടെ മേറ്റായി ജോലി ചെയ്യുന്ന അതേ അവസരത്തില്‍ സര്‍ക്കാര്‍ ഓണറേറിയം കൈപ്പറ്റുന്ന മറ്റൊരു ജോലിയിലും ഇവര്‍ ഏര്‍പ്പെട്ടിരുന്നുവെന്നും കണ്ടെത്തലുണ്ട്. ക്രമക്കേടുകള്‍ കണ്ടെത്തിയ സാഹചര്യത്തില്‍ മേറ്റിനെതിരെ നടപടി സ്വീകരിക്കാന്‍ വിജിലന്‍സ് ഷോളയൂര്‍ ഗ്രാമപഞ്ചായത്തിന് നിര്‍ദ്ദേശം നല്‍കിയതാണ്.
എന്നാല്‍ മാസങ്ങള്‍ പിന്നിട്ടിട്ടും തുക തിരിച്ചടപ്പിക്കുന്നതുള്പ്പെടെ യാതൊരു നടപടിയും സ്വീകരിക്കാത്ത സാഹചര്യത്തിലാണ് വിജിലന്‍സ് നടപടിയ്ക്കൊരുങ്ങുന്നത്. പഞ്ചായത്ത് തല തൊഴിലുറപ്പ് ചുമതലക്കാര്‍, സെക്രട്ടറി എന്നിവര്‍ക്കെതിരെയാണ് നടപടിയ്ക്ക് ശൂപാര്‍ശ ചെയ്യുന്നതെന്ന് വിജിലന്‍സ് സി.ഐ. പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: