വടക്കഞ്ചേരി: വര്‍ഷങ്ങളോളം തരിശായി കിടന്ന ഇഷ്ടിക കളത്തില്‍ ഇനി നൂറ് മേനി വിളയും. ആലത്തൂര്‍ നിയോജക മണ്ഡലത്തില്‍ നടപ്പിലാക്കുന്ന നിറ പദ്ധതിയുടെ ഭാഗമായാണ് തരിശ് ഭൂമിയില്‍ കൃഷിയിറക്കുന്നത്.
വണ്ടാഴി വടക്കുമുറി മാങ്ങോട്ടു പാടശേഖരത്ത് 15 വര്‍ഷമായി തരിശ് കിടക്കുന്ന 8 ഏക്കറോളം സ്ഥലത്താണ് കൃഷിയിറക്കിയത്. ഞാറ്റടികള്‍ തയ്യാറാക്കി നടീല്‍ നടത്തുന്ന പ്രവൃത്തികളാണ് നടന്നത്. പൂര്‍ണ്ണമായും ജൈവ കൃഷിയാണ് ഇവിടെ നടപ്പിലാക്കുന്നത്.നടീല്‍ നടത്തിയ കൃഷിയിടത്തിന്റെ പരിചരണം സ്ഥലത്തിന്റെ ഉടമകളായ ഗംഗാധരന് പുള്ളോടും, ഉണ്ണികൃഷ്ണന് ആലപ്പാട്ടും ചേര്‍ന്ന് നിര്‍വ്വഹിക്കും.
തരിശ് ഭൂമിയില്‍ ആദ്യ കൃഷിയിറക്കുന്ന സംരംഭത്തിന്റെ ഉദ്ഘാടനം കെ ഡി പ്രസേനന്‍ എം എല്‍ എ നിര്‍വ്വഹിച്ചു. ഇത്തരത്തില്‍ മണ്ഡലത്തില്‍ തരിശായി കിടക്കുന്ന സ്ഥലങ്ങള്‍ കണ്ടെത്തി അവിടെ കൃഷിയിറക്കുന്ന നടപടി വ്യാപിപ്പിക്കുമെന്ന് എംഎല്‍എ പറഞ്ഞു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെമണികണ്ഠന്‍ ചടങ്ങില്‍ അധ്യക്ഷനായി. നിറ പദ്ധതി കണ്‍വീനര്‍ എം വി രശ്മി പദ്ധതി വിശദീകരിച്ചു.
കൃഷി ഓഫീസര്‍ എം എസ് സിനീഷ്, കവിതാ പ്രേമദാസന്, പി ശശികുമാര്‍, ആര് രാഗേഷ്, എസ് സന്തോഷ്, എം രാജേഷ്, ഉണ്ണികൃഷ്ണന് ആലപ്പാട്ട് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: