പാലക്കാട്: ഗുരുവായൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് സംഘപരിവാര്‍ സംഘടനകളുടെ നേതൃത്വത്തില്‍ ജില്ലയിലൊട്ടാകെ പ്രകടനവും പൊതുയോഗവും നടത്തി. പാലക്കാട് നഗരത്തില്‍ മേലാമുറിയില്‍ നിന്ന് ആരംഭിച്ച പ്രകടനം ടൗണ്‍ ബസ്റ്റാന്റിന് സമീപം സമാപിച്ചു.
ആര്‍എസ്എസ് വിഭാഗ് കാര്യകാരി സദസ്യന്‍ കെ.സുധീര്‍, ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍.ശിവരാജന്, ജില്ലാ പ്രസിഡന്റ് അഡ്വ.ഇ.കൃഷ്ണദാസ് എന്നിവര്‍ പ്രസംഗിച്ചു. രാമന് സ്വാഗതവും ഗോകുലന് നന്ദിയും പറഞ്ഞു.
കടമ്പഴിപ്പുറം: കടമ്പഴിപ്പുറത്ത് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനവും യോഗവും നടത്തി. വായില്ല്യം കുന്ന് ജംഗ്ഷനില്‍ നിന്ന് ആരംഭിച്ച പ്രകടനത്തിന് ആര്‍എസ്എസ് ശ്രീകൃഷ്ണ പുരം ഖണ്ട് സഹകാര്യവാഹ് വിനോദ്, വിപിന്‍, ബിജെപി മണ്ഡലം വൈസ് പ്രസിഡന്റ് ടി. സുബ്രമണ്യന്‍, പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് രാജന് കോട്ടപ്പടി, രവീന്ദ്രന് നേതൃത്വം നല്കി.
കൊല്ലങ്കോട്: കൊല്ലങ്കോട് ടൗണില്‍ സംഘപരിവാര്‍ പ്രസ്ഥാനത്തിന്റ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി.
ആര്‍എസ്എസ് താലൂക്ക് സംഘചാലക് കെ.ഗംഗാധരന് ഉദ്ഘാടനം ചെയ്തു. ടി.എസ്.കാമേശ്വരന്, എന്‍.ബാബു, കെ.രാമദാസ്, എന്‍.ദിവാകരന്, ടി.സി.കണ്ണന്, കെ.ജയന്, ടി.രാജഗോപാല്‍, സുരേഷ് എന്നിവര്‍ നേതൃത്വം നല്കി.
മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് നെല്ലിപ്പുഴ ജംഗ്ഷനില്‍ നിന്നും ആരംഭിച്ച പ്രകടനം കോടതിപ്പടി വഴി പോലീസ് സ്റ്റേഷന് പരിസരത്ത് അവസാനിച്ചു. ബിജെപി ജില്ലാ സെക്രട്ടറി ബി.മനോജ്, കെ.വി.ഹരിദാസ്, ടി.പി.രാജന്, അഡ്വ.പി.എം.ജയകുമാര്‍, അഡ്വ.സുമേഷ് മേപ്പാട്, രവിഅടിയത്ത്, എന്‍.അജയകുമാര്‍, അനീഷ്, സി.ഹരിദാസ്, ടി.രജിത്ത് എന്നിവര്‍ നേതൃത്വം നല്കി.
പുലാപ്പറ്റ: പുലാപ്പറ്റയില്‍ സംഘപരിവാറിന്റെ നേതൃത്വത്തില്‍ പന്തം കൊളുത്തി പ്രകടനം നടത്തി. പി.എ.സജീവ് കുമാര്‍, കെ. നിഷാദ്, കെ.രാജന്, ജോമേഷ് ഐസക്, ശിവരുണ്ജിത്, ചന്ദ്രശേഖരന് തുടങ്ങിയവര്‍ നേതൃത്വം നല്കി.
ചിറ്റൂര്‍: ചിറ്റൂരില്‍ സംഘപരിവാറിന്റെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. പ്രധിഷേധ പ്രകടനം ഖണ്ഡ് സഹ കാര്യവാഹ് കെ.കെ സനോജ് ഉദ്ഘാടനം ചെയ്തു. ഖണ്ഡ് ശാരിരിക് ശിക്ഷണ്‍ പ്രമുഖ് പി.വിശ്വനാഥന് അദ്ധ്യക്ഷത വഹിച്ചു.
ബിജെപി നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി വി.രമേഷ് നഗര്‍ കാര്യവാഹ് ബാബു എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: