ചിറ്റൂര്‍: ഭാരതപ്പുഴയുടെ കൈവഴികളായ നല്ലയാര്, പാലാര്‍ എന്നി നദികളില്‍ തടയണകളും ഷട്ടറും നിര്‍മ്മിച്ചത് അന്തര്‍ നദീജല കരാര്‍ വ്യവസ്ഥകള്‍ക്ക് വിരുദ്ധമെന്ന് പറമ്പിക്കുളംആളിയാര്‍ ജലസംരക്ഷണ സമിതി.
പാലാര്‍ നദിയുടെ പ്രധാന കൈവഴിയായ നല്ലാറ്റിന്റെ ഉത്ഭവസ്ഥാനത്ത് കോണ്ടൂര് കനാലില്‍ 1960 നും 1970 നും ഇടയില്‍ ഷട്ടര്‍ സ്ഥാപിച്ച് ജലം തിരുമൂര്‍ത്തിയിലേക്ക് കൊണ്ട് പോകുന്നത് പാലാറിലേക്കുള്ള ജലത്തിന്റെ ഒഴുക്ക് കുറയുകയും അത് ഭാരതപ്പുഴയുടെ ശോഷണത്തിന് ഇടവരുത്തുന്നു.
പുതുതായി നല്ലാറില്‍ ഒരു തടയണയും പാലാറില്‍ മറ്റൊരു തടയണയും തമിഴ്നാട് സര്‍ക്കാര്‍ അടുത്ത കാലത്തായി നിര്‍മ്മിച്ചിട്ടുമുണ്ട്. കൂടാതെ നല്ലാറിന്റെ തടയണക്ക് മുകളില്‍ രണ്ട് തടയണകള്‍ കൂടി നിര്മ്മിക്കാവുള്ള പദ്ധതിയും നിലവില്‍ ഉണ്ട്. തടയണയുടെ നിര്‍മാണം സംബന്ധിച്ച് സംയുക്ത ജല ക്രമീകരണ വിഭാഗം കേരള ഗവണ്മെന്റിന് വിവരങ്ങള്‍ ധരിപ്പിച്ചെങ്കിലും യാതൊരു നടപടിയും സ്വീകരിക്കുവാന്‍ കേരള സര്‍ക്കാര്‍ തയ്യാറായില്ല.
പറമ്പിക്കുളം ആളിയാര്‍ നദീജല കരാറിലെ പല വ്യവസ്ഥകളും തമിഴ്നാട് നിരന്തരം ലംഘിച്ചിട്ടും തമിഴ്നാടിനെതിരെ യാതൊരു നടപടിയും സ്വീകരിക്കുവാന്‍ കേരള സര്‍ക്കാര്‍ തയ്യാറായിട്ടില്ല. നിലവില്‍ പറമ്പിക്കുളം ഡാമില്‍ നിന്ന് ജലം ആളിയാറിലേക്ക് ഇറക്കാതെ തിരുമൂര്‍ത്തിയിലേക്ക് കൊണ്ട് പോകുന്നത് ഗുരുതരമായ കരാര്‍ ലംഘനമാണ്. കീഴ് നദീതട അവകാശം ലംഘിക്കുന്നു അത് കണ്ടില്ലെന്ന് നടിക്കുന്ന സര്‍ക്കാര്‍ പരാജയമാണ്.
കേരളത്തിന് അര്‍ഹതപ്പെട്ട ജലം നേടിയെടുക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചില്ലങ്കില്‍ ശക്തമായ സമരപരിപാടികള്‍ നടത്തുമെന്നും പറമ്പിക്കുളം ആളിയാര്‍ ജലസംരക്ഷണ സമിതി ആവശ്യപ്പെട്ടു.
പറമ്പിക്കുളം ആളിയാര്‍ ജല സംരക്ഷണ സമിതി ജനറല്‍ കണ്‍വീനര്‍ മുതലാം തോട് മണി , ചെയര്മാന് പ്രഭാകരന്, വൈസ് ചെയര്മാന്മാരായ എ.കെ ഓമനക്കുട്ടന്, പി.സി ശിവശങ്കരന്, കെ.എം ഹരിദാസ്, കെ.എം കരുണന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: