Categories: Sports

എടിപി വേള്‍ഡ് ടൂര്‍ ഫൈനല്‍ ഫെഡറര്‍ക്ക് ജയത്തുടക്കം

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ലണ്ടന്‍: എടിപി വേള്‍ഡ് ടൂര്‍ ഫൈനല്‍സില്‍ ലോക രണ്ടാം നമ്പര്‍ റോജര്‍ ഫെഡറര്‍ക്ക് വിജയത്തുടക്കം. ഗ്രൂപ്പിലെ ആദ്യ മത്സരത്തില്‍ ഫെഡറര്‍ എട്ടാം സീഡ് അമേരിക്കയുടെ ജാക്ക് സോക്കിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തി. 6-4, 7-6 (7-4).മറ്റൊരു മത്സരത്തില്‍ ജര്‍മ്മന്‍ താരം അലക്‌സാണ്ടര്‍ സ്വരേവ് 6-4, 3-6, 6-4 എന്ന സ്‌കോറിന് ക്രൊയേഷ്യയുടെ മാരിന്‍ സിലിക്കിനെ തോല്‍പ്പിച്ചു.