നെയ്യാറ്റിന്‍കര: കുറഞ്ഞദിവസത്തിനുള്ളില്‍ കൂടുതല്‍ പ്രാവശ്യം ഇരുകൈകളും വിപരീതദിശകളില്‍ കറക്കിയതിന് പി.കെ. കുമാറിന് ഏഷ്യാറെക്കോര്‍ഡ്. യൂണിവേഴ്‌സല്‍ റെക്കോര്‍ഡ്‌സ് ഫോറത്തിന്റെ ഏഷ്യാറെക്കോര്‍ഡാണ് പി.കെ. കുമാറിന് ലഭിച്ചത്.
ഗൗരീശപട്ടത്ത് കെ. കരുണാകരന്‍ പിള്ള-മുത്തുലക്ഷ്മി ദമ്പതികളുടെ മകനായ പി.കെ. കുമാര്‍ നെയ്യാറ്റിന്‍കര നിംസ് ഹോസ്പിറ്റലില്‍ പ്രൊജക്റ്റ് മാനേജര്‍ ആണ്. 203 തവണ ഒരു മിനിറ്റില്‍ ഇരുകരങ്ങളും വിപരീതദിശയില്‍ കറക്കിയാണ് ഗിന്നസ് നേട്ടം. യുആര്‍എഫ് ഏഷ്യന്‍ റെക്കോര്‍ഡ് പുസ്‌കാരം നിംസ് മെഡിസിറ്റി മാനേജിംഗ് ഡയറക്ടര്‍ എം.എസ്. ഫൈസല്‍ഖാന്‍ പി.കെ. കുമാറിന് നല്‍കി ആദരിച്ചു. യുആര്‍എഫ് ചീഫ് എഡിറ്റര്‍ ഡോ ഗിന്നസ് സുനില്‍ ജോസഫ്, അംഗങ്ങളായ ഹാരീസ് താഹ, ലിജോ ജോര്‍ജ് എന്നിവര്‍ പങ്കെടുത്തു.
















