പാലക്കാട്: നഗരസഭയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം നിര്‍വ്വഹിക്കാനും, ശിലാസ്ഥാപന കര്‍മ്മം നിര്‍വ്വഹിക്കാനുമായി കേന്ദ്ര ഇലക്ട്രോണിക് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, ടൂറിസം സഹമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം നാളെ പാലക്കാടെത്തും.
നഗരസഭയുടെ പദ്ധതി വിഹിതം ഉപയോഗിച്ചും വേള്‍ഡ് ബാങ്ക് ധനസഹായം കൊണ്ടും, അമൃത് പദ്ധതി എന്നിവയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച വാഴക്കടവ് വാതക ശ്മശാനം, നഗരത്തിലെ വിവിധ സ്ഥലങ്ങളില്‍ സ്ഥാപിച്ച 20 ഹൈമാസ്റ്റ്, മിനി മാസ്റ്റ് ലൈറ്റുകള്‍, കോഴിക്കോട് ബൈപാല് റോഡില്‍ സ്ഥാപിച്ച എല്‍ഇഡി സ്ട്രീറ്റ് ലൈറ്റുകള്‍, രമാദേവി നഗര്‍, ഈശ്വര്‍ നഗര്‍ ഗാര്ഡന് എന്നിവിടങ്ങളിലെ പാര്‍ക്കുകളുടെ ഉദ്ഘാടനവും,
പാലക്കാട് നഗരസഭ പുതുതായി ആരംഭിക്കാന്‍ പോകുന്ന 15 പദ്ധതികളായ ടൗണ്‍ഹാള്‍ അനക്സ് പുനര്‍നിര്‍മ്മാണം, മുനിസിപ്പല്‍ ഓഫീസ് അനക്സ് കെട്ടിടം, സുല്‍ത്താന്‍ പേട്ട കോംപ്ലക്സ്, സ്റ്റേഡിയം ബൈപ്പാസ് റോഡില്‍ ജൈവ വിപണന കേന്ദ്രം, ഒലവക്കോട് കംഫര്‍ട്ട് സ്റ്റേഷന് കം ഷോപ്പിങ് കോംപ്ലക്സ്, മേലാമുറി ഹെല്‍ത്ത് സെന്റിറിന് പുതിയ കെട്ടിടം, മോയന്എല്പി സ്കൂളിന് പുതിയ കെട്ടിടം തുടങ്ങി വിവിധ പദ്ധതികളുടെ ശിലാസ്ഥാപനവും ആണ് നിര്‍വ്വഹിക്കുക.
എം.ബി.രാജേഷ് എംപി, ഷാഫിപറമ്പില്‍ എംഎല്‍എ എന്നിവര്‍ മുഖ്യാതിഥികളാവും, നഗരസഭാധ്യക്ഷന്‍ പ്രമീളാ ശശിധരന് അധ്യക്ഷത വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: