മുണ്ടൂര്‍: മഴമൂലം ഉല്പാദനം കുറഞ്ഞ് വിലയിടിഞ്ഞ റബ്ബറിന്റെ വില ഉയരാത്തത് ജില്ലയിലെ റബ്ബര്‍ കര്‍ഷകരെ ആശങ്കയിലാഴ്ത്തുന്നു.
എന്നാല്‍ ഉല്പാദനം വര്‍ദ്ധിപ്പിക്കണമെന്ന കര്‍ഷകന്റെ ആവശ്യം റബ്ബര്‍ബോര്‍ഡ് മുഖവിലക്ക് കൊടുക്കിന്നില്ലെന്നും പരാതിയുയരുന്നുണ്ട്. ഇതോടെ ടാപ്പിംഗില്‍ നിന്നും പല കര്‍ഷകരും പിന്മാറുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്. ഒറ്റയടിക്ക് നാലുരൂപവരെയാണ് വിലകുറഞ്ഞിരിക്കുന്നത്. കഴിഞ്ഞ ദിവസം ആര്‍എസ്എസ് 4 ന് 128 രൂപയുമാണ് മാര്‍ക്കറ്റ് വിലയെന്നിരിക്കെ കര്‍ഷകര്‍ക്ക് ലഭിക്കുന്നതാകട്ടെ ഇതിലും താഴ്ന്ന വിലയാണ്.
രാജ്യാന്തര വിപണിയിലും റബ്ബറിന് വിലകുറയുന്നതാണിപ്പോള് കര്‍ഷകരെ ആശങ്കയിലാക്കുന്നത്. ആഭ്യന്തര വിപണിയില്‍ ദിവസങ്ങള്‍ക്കുമുമ്പ് 134 രൂപ വരെയുയര്ന്നിരുന്നെങ്കിലും വിലയിടിവിനു പിന്നില്‍ ടയര്‍ കമ്പനികളാണെന്നാണ് ആരോപണമുയരുന്നത്. രാജ്യാന്തര വില കൂടി ഇടിയുന്നതോടെ കൂടുതല്‍ സ്റ്റോക്ക് ശേഖരിക്കാനുള്ള നീക്കത്തിലാണ് ടയര്‍ ലോബികള്‍. ഇന്ന് ജില്ലയിലെ റബ്ബര്‍ കര്‍ഷകര്‍ക്കും നല്ലൊരു തിരിച്ചടിയാവുമെന്നാണ് കരുതുന്നത്. റബ്ബറിന് വിലയിടിഞ്ഞത് ചെറുകിട കര്‍ഷകരെയാണ് ഏറെ പ്രതിസന്ധിയിലാക്കിരിക്കുന്നത്. ഇപ്പോഴത്തെ പ്രതിസന്ധിയുമായി പൊരുത്തപ്പെടാന്‍ കഴിയാത്തതിനാല്‍ ജീവിതം എങ്ങിനെ മുന്നോട്ടു കൊണ്ടുപോവുമെന്ന സ്ഥിതിയിലാണ് കര്‍ഷകര്‍.
വില ഉയരുമെന്ന് കരുതി വന്‍തോതില്‍ സ്റ്റോക്ക് ചെയ്ത കര്‍ഷകരും വ്യാപാരികളുമൊക്കെ ഇപ്പോള്‍ എന്തുചെയ്യണമെന്നറിയാത്ത സ്ഥിതിയാണ്. ജില്ലയില്‍ വടക്കഞ്ചേരി, കല്ലടിക്കോട്, മണ്ണാര്‍ക്കാട്, കാഞ്ഞിരപ്പുഴ എന്നീ മേഖലകളിലാണ് കൂടുതല്‍ റബ്ബര്‍ കര്‍ഷകരുള്ളത്. മിക്കയിടങ്ങളിലും തെക്കന്‍ കേരളത്തില്‍ നിന്നും കുടിയേറിവന്നവരാണ് കുടുതലും റബ്ബര്‍ കര്‍ഷകര്‍.
തൊഴില്‍ മേഖലകളില്‍ മാറ്റങ്ങള്‍ വന്നതോടെ റബ്ബര്‍ ടാപ്പിംഗിനും മറ്റും ആളുകളെ കിട്ടാനില്ലാത്ത സ്ഥിതിയായതിനാല്‍ മിക്കയിടങ്ങളിലും ഉടമസ്ഥര്‍തന്നെ ഇതുചെയ്തുപോരുന്ന സ്ഥിതിയാണ്. പലരും ഏക്കര്‍ കണക്കിന് റബ്ബര്‍ മരങ്ങള്‍ തുച്ചമായ വിലക്ക് വിറ്റു തൊഴിലുമുപേക്ഷിച്ച സ്ഥിതിയുമാണ്. ഇതിനിടയാണ് അനുദിനം റബ്ബല്‍ വില താഴ്ന്ന് റബ്ബര്‍ കര്‍ഷകരുടെ ജീവിതം ദുരിതത്താലാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: