അടൂര്‍: കടുത്ത വേനലില്‍ പോലും ജലസമൃദ്ധമായ പൊതുകുളം സംരക്ഷണമില്ലാതെ നശിക്കുന്നു. ഏറത്ത് ഗ്രാമപഞ്ചായത്തിലെ മണക്കാല അന്തി ചിറ കവലയിലെ കുളത്തില്‍ ചെളിയും പായലും പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യവും നിറഞ്ഞു കിടക്കുകയാണ്. ഒഴിഞ്ഞ മദ്യക്കുപ്പികളും കുളത്തിലേക്കാണ് വലിച്ചെറിയുന്നത്.
സാമൂഹിക വിരുദ്ധരുടെ താവളമാണിവിടം. കുളത്തിലെ പായലും ചെളിയും യഥാസമയം നീക്കം ചെയ്ത് കാലാകാലങ്ങളില്‍ അറ്റകുറ്റപ്പണികള്‍ നടത്താത്തതാണ് കുളം ഉപയോഗ ശൂന്യമാകാന്‍ കാരണം. ഒരു കാലത്ത് സമീപത്തെ ഏലായിലെ നെല്‍ കൃഷിക്ക് വെള്ളം എത്തിച്ചിരുന്നത് ഈ കുളത്തില്‍ നിന്നായിരുന്നു.
കുളത്തിന് ചുറ്റും കല്ല്കെട്ടി സംരക്ഷണഭിത്തി നിര്‍മിച്ചിട്ടുണ്ടെങ്കിലും ഇതും ഇന്ന് നാശാവസ്ഥയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: