തിരുവനന്തപുരം: മഹാറാലിയോടനുബന്ധിച്ച് മെഡിക്കല്‍ പരിരക്ഷയുടെ ചുമതല സേവാഭാരതിക്കായിരുന്നു. മ്യൂസിയത്തും പിഎംജിയിലും നിന്ന് റാലികള്‍ ആരംഭിച്ചത് മുതല്‍ സേവാഭാരതി മുപ്പതോളം ആംമ്പുലന്‍സുകളും പ്രവര്‍ത്തകരും ഇതോടൊപ്പമുണ്ടായിരുന്നു. യാത്രയില്‍ ബുദ്ധിമുട്ടനുഭവപ്പെട്ടവരെ ഉടന്‍ തന്നെ ഇവരുടെ വാഹനങ്ങളില്‍ ആശുപത്രിയില്‍ എത്തിച്ചു. ഇത് കൂടാതെ പാര്‍ക്കിംഗ് ചുമതല ബിഎംഎസിനും ഗതാഗത നിയന്ത്രണം കായികവേദിക്കുമായിരുന്നു.
















