തിരുവനന്തപുരം: ‘അഭിമാനമാണ് കേരളം, ദേശവിരുദ്ധവും ഭീകരവുമാണ് മാര്‍ക്‌സിസം’ എന്ന മുദ്രാവാക്യത്തില്‍ പുത്തരിക്കണ്ടത്ത് തയ്യാറാക്കിയ പ്രദര്‍ശിനി ഏവരുടേയും കണ്ണ് നനയിച്ചു.
സിപിഎമ്മിന്റെ കൊലപാതക രാഷ്‌ട്രീയം തുറന്നു കാണിച്ച പ്രദര്‍ശിനി രണ്ടു ഭാഗങ്ങളിലായാണ് ഒരുക്കിയിരുന്നത്. 1969 ലെ വാടിക്കല്‍ രാമക്യഷ്ണന്റെ കൊലപാതകം മുതല്‍ സിപിഎം കാപാലികര്‍ കൊന്ന് തള്ളിയ പരിവാര്‍ പ്രസ്ഥാനങ്ങളില്‍പ്പെട്ടവരുടെ ജീവിതങ്ങള്‍ എണ്ണി എണ്ണി പറയുന്നതായിരുന്നു പ്രദര്‍ശിനിയിലെ ആദ്യ ഭാഗം. ആദിശങ്കരനും, ശ്രീനാരായണ ഗുരുദേവനും ചട്ടമ്പിസ്വാമിയും അയ്യന്‍കാളിയുമൊക്കെ സൃഷ്ടിച്ച കേരളത്തെക്കുറിച്ചും പ്രധാന കലകളെക്കുറിച്ചൊക്കെ പറയുന്നതായിരുന്നു രണ്ടാം ഭാഗം.
പ്രശസ്ത കലാകാരനായ യാഗാ ശ്രീകുമാറാണ് പ്രദര്‍ശിനി ഒരുക്കിയിരിക്കുന്നത്. ഇംഗ്ലീഷിലും ഹിന്ദിയിലുമുള്ള അടിക്കുറിപ്പോടെയായിരുന്നു പ്രദര്‍ശിനി തയ്യാറാക്കിയിരുന്നത്. കേരളത്തിന് പുറത്ത് നിന്നെത്തിയവര്‍ക്ക് സിപിഎമ്മിന്റെ ക്രൂരമുഖം ഇതിലൂടെ വെളിപ്പെട്ടു.
















