തിരുവനന്തപുരം: എന്റെ കണ്ണ് നഷ്ടപ്പെട്ടത് എന്തിനാണെന്ന് നിങ്ങള്‍ക്ക് അറിയാമോ… ഇടതു കൃത്യമ കണ്ണെടുത്ത് കയ്യില്‍വച്ച് സനൂപ് സദസ്സിനോട് ചോദിക്കുമ്പോള്‍ മഹാറാലിയിലെ മഹാസദസ്സില്‍ നിശ്ശബ്ദത. താന്‍ ആര്‍എസ്എസില്‍ പ്രവര്‍ത്തിച്ചതു കൊണ്ടാണ് എന്റെ കണ്ണ് നഷ്ടപ്പെടാന്‍ കാരണം. ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജില്‍ നടന്ന ആക്രമണത്തിലാണ് സനൂപിന്റ് ഇടതുകണ്ണ് നഷ്ടപ്പെട്ടത്. ഗുരുവായൂര്‍ ശ്രീകൃഷ്ണകോളേജ് ചെയര്‍മാനായിരിക്കെ പരീക്ഷാ ഹാളില്‍ വച്ചാണ് സനൂപ് ആക്രമിക്കപ്പെടുന്നത്. ഇടതു കണ്ണ് ആക്രമണത്തില്‍ പൂര്‍ണ്ണമായും തകര്‍ന്നു. കണ്ണിന്റെ സ്ഥാനത്ത് എടുത്തുമാറ്റാവുന്ന കൃത്രിമക്കണ്ണ് ആണ് ഉള്ളത്. ഇതിന് കാഴ്ചശക്തി ഇല്ല.
സനൂപിനോടൊപ്പം സി.സദാനന്ദനും മഹാറാലിയിലെ വേദി പങ്കിട്ടു. കൂത്തുപറമ്പില്‍ നടന്ന ആക്രമണത്തില്‍ രണ്ടുകാലും നഷ്ടപ്പെട്ട സി. സദാനന്ദന്‍. 1994ല്‍ സഹോദരിയുടെ വിവാഹം ക്ഷണിക്കാനുള്ള യാത്രയ്‌ക്ക് ശേഷം ബസില്‍ നിന്നിറങ്ങിവെയാണ് ഇപ്പോള്‍ തൃശൂരില്‍ ഹൈസ്‌കൂള്‍ അദ്ധ്യാപകനായ സദാനന്ദന്‍ ആക്രമിക്കപ്പെട്ടത്. രണ്ടുകാലുകളും അക്രമികള്‍ വെട്ടിവീഴ്‌ത്തി. കൃത്രിമക്കാലിലാണ് സദാനന്ദന്‍ സഞ്ചരിക്കുന്നത് . പലരും തന്നെ സിപിഎം അക്രമത്തിന്റെ ഇരയായിട്ടാണ് വിശേഷിപ്പിക്കുന്നത്. എന്നാല്‍ സിപിഎമ്മിന്റെ ജനാധിപത്യ വിരുദ്ധ നിലപാടിനെതിരെയുള്ള പോരാളിയായാണ് താന്‍ കരുതുന്നതെന്ന് സദാനന്ദന്‍ പറഞ്ഞു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കൂത്തുപറമ്പിലെ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്നു സദാനന്ദന്‍.
സി.സദാനന്ദന്‍

കെ.എസ്.സനൂപ്
















