തിരുവനന്തപുരം: ഒരു ലക്ഷം ഡെലിഗേറ്റുകള്‍, 2000 വാഹനങ്ങള്‍, ആറുലക്ഷം ചപ്പാത്തികള്‍, കൂറ്റന്‍ വേദി, നിയന്ത്രിക്കാന്‍ വോളന്റിയര്‍മാര്‍ ഇതിനുപുറമെ താമസ്ഥലം, ഭക്ഷണം, ഗതാഗത നിയന്ത്രണം, ഓഫീസ് ജോലികള്‍, ഷെഡ്യൂളുകള്‍ തയ്യാറാക്കല്‍ തുടങ്ങിയ ഗൗരവമേറിയ വലിയ ദൗത്യങ്ങളാണ് എബിവിപിയുടെ സംസ്ഥാന ഘടകം ഏറ്റെടുത്തത് വിജയിപ്പിച്ചത്. മഹാ റാലിയുടെ വിജയത്തിന് ചുക്കാന്‍ പിടിച്ച കേരളാ ഘടകത്തിന് എബിവിപി ദേശീയ നേതൃത്വത്തിന്റെ അനുമോദനം. വാക്കുകളില്‍ ഒതുക്കാവുന്നതിനും അപ്പുറമായിരുന്നും രാവുംപകലും മെയ്‌മറന്ന് റാലിയുടെ വിജയത്തിനായി പ്രയത്‌നിച്ച കേരളാ ഘടകത്തിന്റെ അര്‍പ്പണം.
തിരുവനന്തപുരം പോലൊരു നഗരത്തില്‍ ഉള്‍കൊള്ളാവുന്നതിനും അപ്പുറമായിരുന്നു ഡെലിഗേറ്റുകളുടെ എണ്ണം. കൃത്യമായ വ്യസ്ഥയും പരിവാര്‍ പ്രസ്ഥാനങ്ങളുമായി നടത്തിയ കൂടിയാലോചനയും പരിപാടി സുഗമമാക്കാന്‍ എബിവിപിയ്‌ക്ക് സഹായകമായി. ഇതിനായി മാസങ്ങല്‍ക്ക് മുമ്പുതന്നെ തയ്യാറെടുപ്പുകല്‍ തുടങ്ങിയിരുന്നു.
ഭാരതത്തിലെ എല്ലാ സംസ്ഥാനങ്ങളില്‍ നിന്നും വന്ന പ്രതിനിധികള്‍ മിനി ഇന്ത്യയെ സൃഷ്ടിച്ചപ്പോള്‍ അണിയറയില്‍ ഇവര്‍ക്കുള്ള വ്യവസ്ഥകള്‍ എണ്ണയിട്ട യന്ത്രംപോലെ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നു. മഹാ റാലി കടന്നു വരുന്ന യുണിവേഴ്‌സിറ്റിയുടെ മുന്നില്‍ പ്രകോപനം സൃഷ്ടിക്കുന്ന വിധം എസ്എഫ്‌ഐ ബോര്‍ഡുകള്‍ സ്ഥാപിച്ചപ്പോള്‍ കേഡര്‍ സ്വഭാവം ഓര്‍മ്മിപ്പിച്ച് സംയമനം പാലിക്കണമെന്ന കേരളാ ഘടകത്തിന്റെ നിര്‍ദേശം സംഘര്‍ഷം ഒഴിവാക്കി.
വിവിധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപിക്കാല്‍ സംസ്ഥാന നേതാക്കള്‍ നേരിട്ടാണ് നടത്തിയത്. ചലോ കേരളാ റാലിയോടനുബന്ധിച്ച് നടന്ന പ്രചാരണ പരിപാടികളിലെ വിദ്യാര്‍ത്ഥികളുടെ പങ്കാളിത്തവും വ്യസ്ഥയും സംസ്ഥാന ഘടകത്തിന്റെ നിയന്ത്രണത്തിലാണ് നടന്നത്. അതുകൊണ്ടു തന്നെ വ്യത്യസ്ഥങ്ങളായ പരിപാടികള്‍ സംസ്ഥാന ശ്രദ്ധ ആകര്‍ഷിച്ചു. രാഷ്‌ട്രീയ വത്കരിക്കപ്പെടാത്ത രാജ്യത്തെ ഒരേ ഒരു പ്രസ്ഥാനമായ എബിവിപി കേരളത്തിലെന്നപോലെ ഭാരതമെമ്പാടും നടത്തുന്നത് ഒരേ പ്രവര്‍ത്തനമാണെന്ന് റാലിയിലൂടെ മലയാളികള്‍ക്ക് മനസ്സിലാക്കി കൊടുത്തു. തങ്ങള്‍ ഉള്ളതു കൊണ്ടാണ് ഫാസിറ്റ് രീതി കേരളത്തില്‍ പിന്തുടരാത്തതെന്ന കമ്മ്യൂണിസ്റ്റ് വാദത്തെ തള്ളുന്നതായിരുന്നു ചലോ കേരള റാലി. ഈ സന്ദേശം സാധാരണക്കാരില്‍ എത്തിക്കുന്നതിനും എബിവിപി കേരളാ ഘടകത്തിനായി.
എബിവിപി മഹാറാലിയെ അഭിസംബോധന ചെയ്യുന്ന നേതാക്കളായ വിനയ് ബിദ്രെ, സുനില്‍ അംബേദ്കര്‍, പി.ശ്യാംരാജ്, ഒ.നിധീഷ്, മഹാമേധാ നാഗര്‍, നീതി ത്രിപാഠി എന്നിവര്‍
















