തിരുവനന്തപുരം: എബിവിപി മഹാറാലിക്കുനേരെ എസ്എഫ്‌ഐയുടെ അക്രമം. മാര്‍ച്ച് സംസ്‌കൃത കോളേജിനു മുന്നിലെത്തിയപ്പോള്‍ കോളേജിനുള്ളില്‍ നിന്ന് കല്ലെറിഞ്ഞു. തമിഴ് നാട് സംഘത്തിന്റെ റാലിയിലാണ് കല്ല് പതിച്ചത്. പ്രവര്‍ത്തകര്‍ പ്രകോപിതരായെങ്കിലും മുതിര്‍ന്ന സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ഇടപെട്ട് രംഗം ശാന്തമാക്കുകയായിരുന്നു. തുടര്‍ന്ന് എസ്എംവി സ്‌കൂള്‍ വളപ്പില്‍ നിന്നും കല്ലേറുണ്ടായി. ഇവിടെയും പ്രവര്‍ത്തകര്‍ ആത്മസംയമനം പാലിക്കുകയായിരുന്നു.
എസ്എഫ്‌ഐയുടെ ആസൂത്രിത നീക്കമായിരുന്നു കല്ലേറിനു പിന്നില്‍. റാലിയുടെ മുന്‍ ഒരുക്കങ്ങള്‍ തുടങ്ങിയതു മുതല്‍ എസ്എഫ്‌ഐ അക്രമപ്രവര്‍ത്തനങ്ങള്‍ നടത്തിവരികയായിരുന്നു. മാര്‍ച്ചിനായി പ്രദര്‍ശിപ്പിച്ചിരുന്ന ഫ്‌ളക്‌സുകള്‍ വ്യാപകമായി നശിപ്പിച്ചിരുന്നു. ഇതിലൊന്നും എബിവിപി പ്രവര്‍ത്തകര്‍ പ്രകോപിരാകാത്തതിനെ തുടര്‍ന്നാണ് മാര്‍ച്ചിനു നേരെ കല്ലേറ് നടത്തിയത്. കല്ലേറു നടത്തി മനപൂര്‍വ്വം അക്രമം ഉണ്ടാക്കാനായിരുന്നു നീക്കം. ഇതിനു ശേഷം മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് ആര്‍എസ്എസുകാര്‍ സംസ്ഥാനത്ത് അക്രമം നടത്തി എന്ന് വരുത്തിതീര്‍ക്കാനുള്ള നീക്കവും ഇതിനു പിന്നിലുണ്ടായിരുന്നു. ഈ ഗൂഢ നീക്കത്തെയാണ് പ്രവര്‍ത്തകരുടെ സമയോചിതമായ ഇടപെടലിലൂടെ പൊളിഞ്ഞത്.
എബിവിപി മഹാറാലി പാളയത്തുനിന്നാരംഭിച്ചപ്പോള്‍
















