കൊളത്തൂര്‍: സമൂഹത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് ചോറുനല്കാന് ചേറിലിറങ്ങി ഞാറുനട്ട് കൊളത്തൂര്‍ നാഷണല്‍ ഹയര്‍സെക്കണ്ടറിയിലെ വിദ്യാര്‍ത്ഥികള്‍. കൊളത്തൂര്‍ ചന്തപ്പടിയിലെ അഞ്ച് ഏക്കര്‍ സ്ഥലത്താണ് എന്‍എസ്എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ വിളവിറക്കിയത്. വിദ്യാര്‍ത്ഥികള്‍ക്കൊപ്പം നാട്ടുകാരും, കൊളത്തൂര്‍ ബ്ലൂമൂണ്‍ ക്ലബ്ബ് പ്രവര്‍ത്തകരും ചേര്‍ന്നപ്പോള്‍ ഞാറുനടീല്‍ ഉത്സവമായി മാറി. മൂര്‍ക്കനാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ലക്ഷ്മീദേവി ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ സീനത്ത് അദ്ധ്യക്ഷയായി. പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംങ് കമ്മിറ്റി ചെയര്മാന് ടി.മുരളീധരന്, പ്രിന്‍സിപ്പല്‍ ഇന്‍ചാര്‍ജ്ജ് സി.വി.മുരളി, എന്‍എസ്എസ് കോര്‍ഡിനേറ്റര്‍ കെ.എസ്.സുമേഷ്, കെ.എന്‍.നന്ദിനി എന്നിവര്‍ സംസാരിച്ചു. നാട്ടുകാരായ സുഗുണന്, ഷമീര്‍, ജിന്‍ഷാദ് എന്നിവര്‍ നേതൃത്വം നല്കി. കഴിഞ്ഞ വര്‍ഷം വിളവെടുത്ത നെല്ല് അരിയാക്കി അട്ടപ്പാടി ആദിവാസി കുടുംബങ്ങളില്‍ വിതരണം ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: