തിരുവനന്തപുരം: ഇന്ത്യയുടെ ക്രിക്കറ്റ് പരമ്പര വിജയം അവിസ്മരണീയമാക്കാന്‍ റാവിസ് ഹോട്ടലുകളും. തിരുവനന്തപുരത്ത് ട്വന്റി-ട്വന്റി മത്സരത്തില്‍ ഇന്ത്യന്‍ ടീം ന്യൂസിലാന്റിനെ ആറ് റണ്‍സിനാണ് തോല്‍പ്പിച്ചത്. പരമ്പര നേടിയതിന്റെ സന്തോഷ സൂചകമായി ആറുപേര്‍ക്ക് സൗജന്യ ഡയാലിസിസ് നടത്തിക്കൊടുക്കാന്‍ തീരുമാനിച്ചതായി ആര്‍പി ഗ്രൂപ്പ് ചെയര്‍മാനും റാവിസ് ഹോട്ടല്‍സ് ഉടമയുമായ ഡോ ബി. രവിപിള്ള അറിയിച്ചു. കേരളത്തിലെത്തി ഇന്ത്യന്‍ ടീം വിജയിച്ചതിന്റെ സന്തോഷം നിര്‍ധനരായ ആറുപേരിലേക്കുകൂടി പകരുമെന്ന് അദ്ദേഹം അറിയിച്ചു. മത്സരവിജയവും പരമ്പര നേട്ടവും സ്വന്തമാക്കി ഇന്ത്യന്‍സംഘം കോവളം റാവിസ് ലീലാ ഹോട്ടലിലെത്തി കേക്കുമുറിച്ച് ആഹ്ലാദം പങ്കുവച്ചിരുന്നു. വിക്ടറി കേക്ക് എന്ന കേക്കിന്റെ അതേ മാതൃകയിലുള്ള കേക്കുകള്‍ റാവിസ് ഹോട്ടലുകളില്‍ ലഭ്യമാക്കും. കോവളത്തിനുപുറമെ കൊല്ലത്തെ റാവീസ് അഷ്ടമുടി, കോഴിക്കോട്ടെ റാവിസ് കടവ്, റാവിസ് കാലിക്കട്ട്, ദുബായിലെ രണ്ടു റാവിസ് ഹോട്ടലുകള്‍ ഉള്‍പ്പെടെ ആറുഹോട്ടലുകളിലും വിക്ടറി കേക്ക് ലഭ്യമാക്കും. ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി ആസ്വദിച്ചു കഴിച്ച പ്രോണ്‍ മൊയ്‌ലി എന്ന വിഭവവും സാലഡുകളും കോഹ്‌ലി സ്‌പെഷ്യല്‍ എന്നപേരില്‍ മെനുവില്‍ ഉള്‍പ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്.