ിരുവനന്തപുരം: ഭാരതം മുഴുവന്‍ തലസ്ഥാനത്ത്. വിവിധ സംസ്‌കാരങ്ങള്‍, വിവിധ ഭാഷകള്‍ എല്ലാം ഒന്നിക്കുകയാണ് നാളെ തലസ്ഥാനത്ത്. എബിവിപിയുടെ ചലോ കേരള മഹാറാലിക്കായി. കാശ്മീരില്‍ നിന്ന് കന്യാകുമാരിവരെയുള്ള വിവിധ കോളേജുകളിലെ എബിവിപി പ്രവര്‍ത്തകര്‍ തലസ്ഥാനത്ത് എത്തുമ്പോള്‍ ആതിഥേയത്വം വഹിക്കുന്ന തലസ്ഥാനനഗരയില്‍ ഒരുക്കങ്ങളിലും കൃത്യത. ഇന്നലെ മുതല്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രവര്‍ത്തകര്‍ തലസ്ഥാനത്ത് എത്തി തുടങ്ങി. പ്രവര്‍ത്തകരെ ജില്ലയിലെ വിവിധ താമസസ്ഥലങ്ങളില്‍ എത്തിക്കുന്നതിനായി റെയില്‍വെ സ്റ്റേഷനുകളില്‍ വാഹനങ്ങളും ഏര്‍പ്പാടാക്കി. പ്രവര്‍ത്തകര്‍ യാത്രതിരിച്ച അന്നുമുതല്‍ വിവരങ്ങള്‍ ഏകോപിപ്പിക്കുന്നത് തലസ്ഥാനത്ത് കലൈമകള്‍ കല്യാണമണ്ഡപത്തില്‍ പ്രവര്‍ത്തിക്കുന്ന സ്വാഗതസംഘം ഓഫീസാണ്. ഇതിനു വേണ്ടുന്ന സൗകര്യങ്ങള്‍ സ്വാഗതസംഘം ഓഫീസില്‍ ഒരുക്കിയിട്ടുണ്ട്.
ഭക്ഷണം നല്‍കുന്നതിനുള്ള പ്രവര്‍ത്തനവും ഇന്നലെ ഉച്ചമുതല്‍ ആരംഭിച്ചു. മൂന്ന് ദിവസത്തേക്ക് അഞ്ചുലക്ഷം ചപ്പാത്തികളാണ് തയ്യാറാക്കേണ്ടത്. മാതൃശക്തി കൂട്ടായ്‌മയുടെ നേതൃത്വത്തിലാണ് ചപ്പാത്തി നിര്‍മാണത്തിനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. സംഘപരിവാറിലെ വിവിധ ക്ഷേത്രങ്ങളിലെ ആയിരത്തിലധികം വനിതകളാണ് ചപ്പാത്തി നിര്‍മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്.
മഹാറാലിയുടെ ഒരുക്കങ്ങള്‍ക്കായി നൂറ്കണക്കിന് വനിതകള്‍ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തകാരാണ് രാപകലില്ലാതെ സ്വാഗതസംഘം ഓഫീസില്‍ പ്രവര്‍ത്തിച്ച് വരുന്നത്.
















