പാലക്കാട്: ആളിയാര്‍ ഡാമില്‍ കരാര്‍ വ്യവസ്ഥ ലംഘിച്ച് തമിഴ്നാട് നടത്തുന്ന അനധികൃത നിര്‍മ്മാണം തടയണമെന്ന് ബിജെപി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. അന്തര്‍ സംസ്ഥാന നദീജല കരാറിന്റെ ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥര്‍ കോടികള്‍ കൈക്കൂലി വാങ്ങിയെന്ന സ്ഥലം എംഎല്‍എയുടെ ആരോപണം ഗൗരവം അര്‍ഹിക്കുന്നു. വകുപ്പ് മന്ത്രിയുടെ സംസ്ഥാന പ്രസിഡന്റ് തന്നെയാണ് ഇത് വെളിപ്പെടുത്തിയിട്ടുള്ളത്. കരാര്‍ വ്യവസ്ഥ അട്ടിമറിക്കാന്‍ കൈക്കൂലി വാങ്ങിയ ഉദ്യോഗസ്ഥരുടെ പേര് എംഎല്‍എ പുറത്ത് വിടണമെന്ന് ബിജെപി ആവശ്യപ്പെട്ടു. ഡാമിന്റെ വൃഷ്ടി പ്രദേശത്ത് തമിഴ്നാട് നിര്‍മ്മിച്ച കടംമ്പാറ, വണ്ടാര്‍, ദേവിയാര്‍, അകമല ഡാമുകള്‍ അനധികൃതമാണെന്ന് ഒമ്പതാം കേരള നിയമസഭ അഡ്ഹോപ് കമ്മിറ്റി കണ്ടെത്തിയിരുന്നു. കൂടാതെ കോണ്ടൂര് കനാലില്‍ പലയിടത്തും വെള്ളത്തിന്റെ ഗതി തിരിച്ചുവിടുന്നുമുണ്ട്.
കഴിഞ്ഞ വര്‍ഷം 7.25 ടിഎംസി ജലം കേരളത്തിന് ലഭിക്കേണ്ടതാണ്. എന്നാല്‍ കിട്ടിയതാകട്ടെ 3.25 ടിഎംസിയും. 30 ശതമാനം ജലം മാത്രമേ ഇതുവരെ കേരളത്തിന് ലഭിച്ചിട്ടുള്ളു. ഇത് മറച്ചുവെച്ച് കേരളത്തിന്റെ പ്രതിഷേധം ഇല്ലാതാക്കുന്നതിനും തമിഴ്നാടിനെ സഹായിക്കുന്നതിനും മാത്രമേ എംഎല്‍എയുടെ പ്രസ്താവന ഉപകരിക്കുകയുള്ളു.
മൂന്ന് പതിറ്റാണ്ടായി ഇരു മുന്നണികളും മാറി മാറി ഭരിച്ചിട്ടും കാരാര്‍ പുതുക്കുന്നതിന് നടപടി സ്വീകരിച്ചിട്ടില്ല. പാലക്കാട്, തൃശൂര്‍, മലപ്പുറം, എറണാകുളം ജില്ലകളിലെ കാര്‍ഷിക മേഖലയെ ഇത് ബാധിക്കും. തമിഴ്നാട് കരാര്‍ ലംഘനത്തിലൂടെ 174000 ഹെക്ടര്‍ ഭൂമിയില്‍ ജലസേചനവും കുടിവെള്ള വിതരണവും വ്യാവസായിക ആവശ്യങ്ങളും നിറവേറ്റുമ്പോഴാണ് കേരള ജനതയെ വഞ്ചിക്കുന്നത്. അന്തര്‍ സംസ്ഥാന തലത്തില്‍ നടന്ന ഈ അഴിമതി ആരോപണം സിബിഐ അന്വേഷിക്കണമെന്ന് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
കഞ്ചിക്കോട് ഐഐടിക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിന് 1000 കോടി രൂപ അനുവദിച്ചതിനും യാത്രക്കാരുടെ സൗകര്യാര്‍ത്ഥം അമൃത, ചെന്നൈ എക്സ്പ്രസ്സുകള്‍ നീട്ടിയതിനും ജില്ലാ കമ്മിറ്റി കേന്ദ്രത്തെ അനുമോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: