പട്ടാമ്പി: പട്ടാമ്പി ഗുരുവായൂരപ്പന് ക്ഷേത്രഭരണം സ്തംഭനത്തിലേക്ക്. ക്ഷേത്രത്തില്‍ പുതുതായി ചാര്‍ജെടുത്ത മാനേജര്‍ ഗിരിധരന്റെ ഏകപക്ഷീയമായ തീരുമാനങ്ങളാണ് വിവാദമായിരിരിക്കുന്നത്. ക്ഷേത്രോത്സവം അട്ടിമറിക്കാനുള്ള മാനേജറുടെ ശ്രമത്തിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്ന് കഴിഞ്ഞു.
ക്ഷേത്രത്തിലെ ഇതുവരെ ഉണ്ടായിട്ടുള്ള എല്ലാ വികസന പ്രവര്‍ത്തനങ്ങള്‍ക്കും മുന്‍കൈ എടുത്തത് ട്രസ്റ്റി ബോര്‍ഡും സമിതിയുമായിരുന്നു. ക്ഷേത്രത്തിലെ ചെറിയ ഗോതരം, കൊടിമരം, അന്നദാനഹാള്, വിക്ക് മാടം, നാമജപമണ്ഡപം, തുടങ്ങിയവ പുര്‍ത്തിയാക്കിയത് പൊതുജന സഹകരണത്തോടെ ട്രസ്റ്റി ബോര്‍ഡിന്റെ നേതൃത്വത്തിലായിരുന്നു.
എന്നാല്‍ പുതിയ മാനേജര്‍ ട്രസ്റ്റി ബോര്‍ഡ് പണം ദുര്ത്തടിക്കുകയാണെന്നാരോപിച്ച് നോട്ടീസ് അടിച്ചിറക്കിയതാണ് ഭക്തരെ വിഷമിപ്പിച്ചത്. അകാരണമായി ജീവനക്കാര്‍ക്ക്, വാടകക്കാര്‍ക്ക്, സമിതിക്ക്, നോട്ടീസ് നല്‍കുക തുടങ്ങിയ നടപടികളിലൂടെ ക്ഷേത്ര ഭരണസ്തംഭനത്തിലേക്ക് നയിക്കുന്നതെന്ന് ക്ഷേത്ര സംരക്ഷണ സമിതി കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: