വടക്കഞ്ചേരി: വടക്കഞ്ചേരി മണ്ണുത്തി ദേശീയപാതയുടെ നിര്‍മ്മാണവുമായി ടോള്‍ പിരിവ് ആരംഭിക്കാന്‍ അധികൃതര്‍ തയ്യാറെടുത്ത് തുടങ്ങി. ഇതിന് മുന്നോടിയായുള്ള വാഹന കണക്കെടുപ്പ് ആരംഭിച്ചു.
ദേശീയപാതയുടെ നിര്‍മ്മാണ പ്രവൃത്തികള്‍ എഴുപത് ശതമാനത്തോളം പൂര്‍ത്തിയാകുന്നതോടുകൂടി ഡിസംബര്‍ ജനുവരി മാസത്തോടു കൂടി തന്നെ ടോള്‍ പിരിവ് തുടങ്ങാന്‍ സാധ്യത. എന്നാല്‍ ദേശീയ പാതയില്‍ കുതിരാനില്‍ നിര്‍മ്മിക്കുന്ന ഒരു തുരങ്കമെങ്കിലും പൂര്‍ത്തിയായി ഗതാഗതം ആരംഭിച്ചാല്‍ മാത്രമേ ടോള്‍ പിരിവ് ആരംഭിക്കുകയുള്ളൂ. വടക്കഞ്ചേരി മണ്ണുത്തി ദേശീയപാതയില്‍ പന്നിയങ്കരയിലാണ് ടോള്‍ പ്ലാസ നിര്‍മ്മിച്ചിരിക്കുന്നത്.
ഇതിലൂടെ ദിനംപ്രതി പോകുന്ന വാഹനങ്ങളുടെ കണക്കെടുപ്പാണ് ഇപ്പോള്‍ നടക്കുന്നത്. ഒരു ദിവസം ഈ വഴി പോകുന്ന വാഹനങ്ങളുടെ എണ്ണം, വാഹനങ്ങളുടെ നമ്പര്‍, വാഹനങ്ങള്‍ പോകുന്ന സ്ഥലത്തിന്റെ വിവരങ്ങള്‍, ഏതെല്ലാം സംസ്ഥാനങ്ങളില്‍ നിന്നുള്ള വാഹനങ്ങള്‍ ഇത് വഴിയാത്ര ചെയ്യുന്നു തുടങ്ങിയ വിവരങ്ങളാണ് ശേഖരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ ടോള്‍ പിരിവിനും മറ്റുമായി എത്ര ജീവനക്കാരെ നിയമിക്കണം, ഏതെല്ലാംഭാഷക്കാരെ നിയമിക്കണം തുടങ്ങിയ കാര്യങ്ങളെല്ലാം തന്നെ വാഹന പരിശോധയുടെ ഭാഗമായാണ് നിയമിക്കുക.
ദേശീയപാതയുടെ പണി പൂര്‍ണ്ണമായി പൂര്‍ത്തിയാക്കാതെ ടോള്‍ പിരിവ് ആരംഭിച്ചാല്‍ ശക്തമായ പ്രതിഷേധമുണ്ടാവാനും സാധ്യതയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: