കാഞ്ഞിരംകുളം: കഴിവൂര്‍ ശ്രീഭഗവതി ക്ഷേത്രത്തില്‍ അക്രമം നടത്തിയതിന് നാലുപേര്‍ക്കെതിരെ പോലീസ് കേസെടുത്തു. കഴിവൂര്‍ കെജി ഭവനില്‍ സുനില്‍കുമാര്‍, കണ്ടാലറിയാവുന്ന മറ്റു മൂന്നുപേര്‍ എന്നിവരാണു പ്രതികള്‍. ഇവര്‍ ക്ഷേത്രത്തിലെ കെടാവിളക്ക്, ഗണപതി ഹോമപ്പുര, ക്ലോക്ക്, ബള്‍ബുകള്‍ എന്നിവ തകര്‍ത്തുവെന്നാണ് കേസ്. വെള്ളിയാഴ്‌ച്ച രാത്രിയിലാണു സംഭവം. ഏതാണ്ട് 70,000 രൂപയുടെ നാശനഷ്ടം കണക്കാക്കുന്നതായി പോലീസ് പറഞ്ഞു. ഭരണസമിതിയും ക്ഷേത്രത്തിനു സമീപം താമസിക്കുന്നവരും തമ്മില്‍ വസ്തുതര്‍ക്കം നിലനില്‍ക്കുന്നുണ്ട്. ഇതിന്റെ ചുവടുപിടിച്ചാണ് അക്രമമെന്ന് പോലീസ് വ്യക്തമാക്കി. സംഭവത്തെക്കുറിച്ചു വിശദമായി അന്വേഷിക്കുമെന്ന് എസ്‌ഐ എസ്. സുരേഷ്‌കുമാര്‍ അറിയിച്ചു.
















