മലപ്പുറം: മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞ അതേ സ്വരമായിരുന്നു ഇന്നലെ മലപ്പുറം പോലീസിനും. കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷികരംഗത്തെ നേട്ടങ്ങള്‍ പ്രതിപാദിക്കുന്ന തെരുവുനാടകവുമായി എത്തിയവരെ കളക്ട്രേറ്റ് വളപ്പില്‍ നിന്ന് പോലീസ് ആട്ടിപ്പായിച്ചു. കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയത്തിന്റെയും കൃഷി വകുപ്പിന്റെയും ആഭിമുഖ്യത്തിലായിരുന്നു പരിപാടി. മനോരഞ്ജന്‍ ആര്‍ട്സിലെ എട്ടോളം കലാകാരന്മാരാണ് കര്ഷകന് എന്ന ഈ നാടകത്തിലുള്ളത്.
കളക്ട്രേറ്റ് വളപ്പിലെ യുദ്ധസ്മാരകത്തിന്റെ പരിസരമാണ് നാടകം അവതരിപ്പിക്കാന്‍ തെരഞ്ഞെടുത്തത്. ഒരുക്കങ്ങള്‍ ആരംഭിച്ചപ്പോള്‍ എതിര്‍പ്പുമായി പോലീസെത്തി. മൈക്ക് ഉപയോഗിക്കുന്നില്ലെന്നും, ഇതേ സ്ഥലത്ത് മുമ്പും നാടകം കളിച്ചിട്ടുണ്ടെന്നും സംഘാടകര്‍ അറിയിച്ചെങ്കിലും അനുമതി നല്കാന് പോലീസ് തയ്യാറായില്ല. കേന്ദ്രസര്‍ക്കാരിന്റെ പരിപാടിയാണെങ്കില്‍ ഒരിക്കലും വേണ്ടെന്ന നിലപാടിലായിരുന്നു പോലീസ്. തര്‍ക്കത്തിന് ശേഷം രവീന്ദ്രന് മനോരഞ്ജന്റെ നേതൃത്വത്തിലുള്ള കലാകാരന്മാര് നാടകം അവതരിപ്പിക്കാതെ മടങ്ങി. പോലീസ് നടപടിയില്‍ വലിയ പ്രതിഷേധം ഉയര്‍ന്നു. സ്വകാര്യ കമ്പനികളുടെ പരസ്യങ്ങളും ജീവനക്കാരുടെ സംഘടനകളുടെ പ്രതിഷേധ പ്രകടനങ്ങളും കളക്ട്രേറ്റ് വളപ്പില്‍ നടക്കാറുള്ളപ്പോള്‍ സര്‍ക്കാര്‍ പരിപാടിക്ക് അനുമതി നിഷേധിച്ചത് പ്രതിഷേധാര്‍ഹമാണെന്നും ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കുമെന്നും സംഘാടകര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: