തൃശൂര്‍ : ഗുരുവായൂരിലെ പാര്‍ത്ഥസാരഥി ക്ഷേത്രം ഏറ്റെടുത്ത മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ നടപടി അപലപനീയമാണെന്ന് കേരള ക്ഷേത്രസംരക്ഷണ സമിതി ജില്ലാ കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു. പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ നടന്ന ക്ഷേത്ര ധ്വംസനമാണ്. അന്തിമ വിധി വരും മുമ്പ് കോടതി വിധി ദുര്‍വ്യാഖ്യനം ചെയ്ത് ക്ഷേത്രം പിടിച്ചെടുത്ത് സര്‍ക്കാരിന്റെ ഗൂഢാലോചനയാണ്.
സമാധാനപരമായി ക്ഷേത്ര ദര്‍ശനം നടത്താനെത്തുന്ന ഭക്തര്‍ക്ക് വിഘാതം സൃഷ്ടിച്ച് അകത്തും പുറത്തും പൊലീസിനെ വിന്യസിച്ചിരിക്കുന്നത് ക്ഷേത്രാരാധനയ്ക്ക് നേരെയുള്ള വെല്ലുവിളിയാണെന്ന് ജില്ലാ പ്രസിഡന്റ് എ.പി.ഭരത്കുമാറും സെക്രട്ടറി ജി.രാധകൃഷ്ണനും കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: