മലപ്പുറം: കോട്ടപ്പടി താലൂക്ക് ആശുപത്രിയിലെ പഴയ കെട്ടിടങ്ങള്‍ പൊളിക്കാന്‍ തുടങ്ങി. ഓഫിസ്, ഐപി ബ്ലോക്ക്, മീറ്റിങ് ഹാള്‍ എന്നിവ നിലകൊള്ളുന്ന പഴയ രണ്ടു കെട്ടിടങ്ങളാണ് പൊളിച്ചുനീക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെയും പി.ഉബൈദുല്ല എംഎല്‍എയുടെ പ്രാദേശിക വികസന ഫണ്ടും ഉള്‍പ്പെടെ നാലു കോടി ചെലവഴിച്ചാണ് പുതിയ കെട്ടിടത്തിന്റെ നിര്‍മാണം. ആരോഗ്യവകുപ്പിന്റെ മേല്‍നോട്ടത്തിലാണ് മരാമത്ത് വകുപ്പാണ് നിര്‍മാണം നടത്തുന്നത്. താലൂക്ക് ആശുപത്രി മോര്ച്ചറികൂടി സ്ഥിതിചെയ്യുന്ന ഭാഗത്താണ് പുതിയ കെട്ടിടങ്ങള്‍ പണിയുന്നത്. ഒരു വര്‍ഷത്തിനകം പുതിയ കെട്ടിടത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: