പത്തനംതിട്ട: ആറന്മുള മിച്ചഭൂമി പ്രഖ്യാപനം അട്ടിമറിച്ചതിന് പിന്നിലെ ഗൂഡാലോചനയെപ്പറ്റി സമഗ്രമായ അന്വേഷണം നടത്തി വീഴ്ച വരുത്തിയവര്‍ക്കെതിരെ യുക്തമായ നീയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ആറന്മുളപൈതൃകഗ്രാമ കര്മ്മസമിതിവിജിലന്സില് പരാതി നല്കി.
ആറന്മുളയിലെ വിമാനത്താവള പദ്ധതിയുടെ മറവില്‍ ഭൂപരിഷ്കരണനിയമം ലംഘിച്ച് അനധികൃതമായി വാങ്ങി കൂട്ടിയ ഭൂമി മിച്ച ഭൂമിയായി കോഴഞ്ചേരി ലാന്‍ഡ് ബോര്‍ഡ് പ്രഖ്യാപിച്ചിരുന്നു.
കെ.ജി.എസ്. ഗ്രൂപ്പിന് കലമണ്ണില്‍ കെ.ജെ. ഏബ്രാഹാം വില്‍പ്പന നടത്തിയത് ഉള്‍പ്പെടെ 293 ഏക്കര്‍ ഭൂമിയാണ് മിച്ചഭൂമിയായി പ്രഖ്യാപിച്ച് കോഴഞ്ചേരി ലാന്‍ഡ് ബോര്‍ഡ് ഉത്തരവിറക്കിയത്. ഈ ഉത്തരവ് അട്ടിമറിച്ച് കെ.ജെ. ഏബ്രാഹാമിന് ഹൈക്കോടതിയില്‍ മിച്ചഭൂമി പ്രഖ്യാപനത്തിന് എതിരെ കേസ് കൊടുത്ത് തല്‍സ്ഥിതി നിലനിര്‍ത്തണമെന്ന് ഉത്തരവ് നേടിയെടുക്കുവാന്‍ വേണ്ട സഹായങ്ങള്‍ ലാന്‍ഡ് ബോര്‍ഡ് ഉദ്ധ്യോഗസ്ഥരുടെ ഭാഗത്തു നിന്നും ഉണ്ടായതായി സംശയിക്കേണ്ടിയിരിക്കുന്നു.
ലാന്‍ഡ് ബോര്‍ഡ് ഉത്തരവ് യഥാസമയം നടപ്പിലാക്കാതെ കലമണ്ണില്‍ കെ.ജെ. എബ്രാഹാമിന് ഹൈക്കോടതിയില്‍ കേസു നടത്തി അനുകൂലമായ വിധി നേടിയെടുക്കുവാന്‍ ലാന്‍ഡ് ബോര്‍ഡിന്റേയും ഉദ്യോഗസ്ഥരുടേയും ഭാഗത്തു നിന്നും വേണ്ടതായ സഹായ സഹകരണങ്ങള്‍ ലഭിച്ചിട്ടുണ്ട്.
ആയതിനെപ്പറ്റി സമഗ്രമായ അന്വേഷണം നടത്തി വീഴ്ച വരുത്തിയവര്‍ക്കെതിരെ യുക്തമായ നീയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ്വിജിലന്സില് പരാതി നല്‍കിയതെന്ന് പൈതൃകഗ്രാമ കര്‍മ്മസമിതി പ്രസിഡന്റ് പി. ഇന്ദുചൂഡന്, വര്‍ക്കിംഗ് പ്രസിഡന്റ് അഡ്വ. കെ. ഹരിദാസ്, ജനറല്‍ കണ്‍വീനര്‍ പി.ആര്. ഷാജി എന്നിവര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: