കേരളത്തില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് സംസ്ഥാന വനിതാ കമ്മിഷന് മൗനാനുവാദം നല്കുന്നു എന്നതിന്റെ തെളിവാണ് ദേശീയ വനിത കമ്മിഷന് അധ്യക്ഷ രേഖാ ശര്‍മ്മയെ തള്ളിപ്പറഞ്ഞുകൊണ്ടുള്ള ഇന്നത്തെ പ്രസ്താവന. സംസ്ഥാന വനിത കമ്മിഷന് അധ്യക്ഷ എം.സി ജോസഫൈന്റെ ആവര്‍ത്തിച്ചുള്ള ഇത്തരം പ്രസ്താവനകള്‍ എന്‍ഐഎ അന്വേഷണം അട്ടിമറിക്കാനുള്ള ഗൂഢ നീക്കത്തിന്റെ ഭാഗമായാണ്.
നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് ഇരയായിട്ടുള്ള കേരളത്തിലെ അനവധി പെണ്‍കുട്ടികളുടെ ദയനീയ അവസ്ഥയെക്കുറിച്ചും അവരുടെ കുടുംബങ്ങളുടെ വേദനയും കാണാതെ സംസ്ഥാന വനിത കമ്മിഷന് ഇത്തരമൊരു നിലപാട് എടുക്കുന്നതിന് പിന്നില്‍ ദുരുദ്ദേശമുണ്ട്. ഇത്തരം സ്ത്രീവിരുദ്ധ പ്രവര്‍ത്തനത്തെ തടയണം എന്നാണ് ഉദ്ദേശിക്കുന്നതെങ്കില്‍ കാസര്‍ക്കോട്ടേക്കും കോഴിക്കോട്ടേക്കുമൊക്കെ ഒന്ന് യാത്ര ചെയ്യാന്‍ വനിത കമ്മീഷന് തയ്യാറാവണം. ‘സത്യസരണി’യില്‍ എന്താണ് നടക്കുന്നത് എന്നറിയാന്‍ ഒരു അന്വേഷണത്തിന് സംസ്ഥാന വനിതാകമ്മീഷന് തയാറാകണം.
കേരളത്തില്‍ തെറ്റിദ്ധരിപ്പിച്ചും ഭീഷണിപ്പെടുത്തിയും ഇസ്ലാം മതത്തിലേക്ക് കൊണ്ടുപോയ ചിലര്‍ സ്വമേധയാ ഹിന്ദുമതത്തിലേക്ക് തിരിച്ചെത്തിയപ്പോഴാണ് പോപ്പുലര്‍ ഫ്രണ്ട് ഉള്‍പ്പെടെയുള്ള ചില വര്‍ഗീയ സംഘടനകള്‍ അന്വേഷണം അട്ടിമറിക്കാനുള്ള നീക്കങ്ങള്‍ തുടങ്ങിയത്. ഇസ്ലാം മതത്തിലേക്ക് പോയത് തെറ്റാണെന്ന് സ്വയം വെളിപ്പെടുത്തി ഹിന്ദുമതത്തിലേക്ക് തിരികെ എത്തിയ കാസര്‍കോട് സ്വദേശി ആതിരയുടെ പേരിലും വ്യാജ പ്രചാരണം നടത്താന്‍ ഒരുകൂട്ടം ആളുകള്‍ ശ്രമിച്ചു. എന്നാല്‍, ഇതിനെതിരെ ആതിര തന്നെ രംഗത്ത് വന്നു.
വ്യാജ പ്രചാരണങ്ങളിലൂടെ തന്നെയും കുടുംബത്തെയും അവഹേളിക്കുന്നത് അവസാനിപ്പിക്കണമെന്നാണ് ആതിര ആവശ്യപ്പെട്ടത്. തൃപ്പൂണിത്തുറയിലെ ഒരു യോഗാ കേന്ദ്രത്തില്‍ ആതിരയെ ഭീഷണിപ്പെടുത്തിയാണ് ഹിന്ദുമതത്തിലേക്ക് കൊണ്ടുവന്നതെന്നായിരുന്നു ചിലര്‍ പ്രചരിപ്പിച്ചത്. എന്നാല്‍ താന്‍ ഒരു തരത്തിലും ഉപദ്രവിക്കപ്പെട്ടിട്ടില്ലെന്നും തെറ്റ് ബോധ്യപ്പെട്ടതിനാലാണ് അച്ഛനമ്മമാര്‍ക്കൊപ്പം മടങ്ങിയതെന്നും ആതിര ആവര്‍ത്തിച്ചു.
മത ഭീകരവാദ ആശയങ്ങളിലേക്ക് എങ്ങനെ എത്തിപ്പെട്ടു എന്ന കാര്യം അച്ഛനുമായി പങ്കുവയ്ക്കുന്ന വൈക്കം സ്വദേശിയായ അഖിലയുടെ ഓഡിയോ ക്ലിപ്പും പുറത്ത് വന്നിരുന്നു. പെണ്‍കുട്ടികളെ ആസൂത്രിതമായി മതംമാറ്റുന്ന സംഘടനകളിലേക്കും സ്ഥാപനങ്ങളിലേക്കും വെളിച്ചം വീശുന്നതായിരുന്നു ആ ഓഡിയോ ക്ലിപ്പ്. പെണ്‍കുട്ടി തന്റെ അച്ഛനോട് സംസാരിക്കുന്ന ശബ്ദരേഖയില്‍ മലപ്പുറത്തെ സത്യസരണിയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പറയുന്നുണ്ട്. തന്റെ മനസ്സ് മാറ്റാന്‍ പ്രവര്‍ത്തിച്ച വ്യക്തികളുടെയും പേരുകള്‍ പരാമര്‍ശിക്കുന്നുണ്ട്. ഫോണ്‍ സംഭാഷണത്തിനിടെ പെണ്‍കുട്ടിയോട് വീട്ടില്‍ എത്താന്‍ അച്ഛന് ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍, അച്ഛനും തന്റെ വഴിക്ക് വരണമെന്നാണ് ഇതിന് പെണ്‍കുട്ടി നല്കുന്ന മറുപടി.
ആടു മേയ്ക്കാന്‍ പോകാനായിരുന്നു ആദ്യം ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍, പിന്നീട് അത് തെറ്റായിരുന്നുവെന്ന് ബോധ്യമായെന്നും പെണ്‍കുട്ടി പറയുന്നുണ്ട്. മകളെ സിറിയയിലേക്ക് കൊണ്ടുപോയേക്കുമെന്ന ആശങ്ക അച്ഛന് പങ്കുവെച്ചപ്പോഴായിരുന്നു പെണ്‍കുട്ടിയുടെ മറുപടി. ഇക്കാര്യം കേസന്വേഷണത്തിനിടെ പെണ്‍കുട്ടിയുടെ അച്ഛന് പോലീസിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. ഇതൊന്നും അന്വേഷിക്കാതെ ദേശീയ വനിതാ കമ്മിഷന്റെ പ്രസ്താവനയ്ക്കെതിരെ മറുപടിയുമായി സംസ്ഥാന വനിതാ കമ്മിഷന് എത്തിയിരിക്കുന്നത് എന്തിന് വേണ്ടിയാണെന്ന് പകല്‍ പോലെ വ്യക്തമാവുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: