എടക്കര: മദ്യത്തിനെതിരെ വേറിട്ട ബോധവല്‍ക്കരണം നടത്തി ശ്രദ്ധേയമാകുകയാണ് മൂത്തേടം ഗവ.ഹയര്‍സെക്കണ്ടറി സ്കൂളിലെ വിദ്യാര്‍ത്ഥികള്‍.
മദ്യപിക്കാത്ത അച്ഛന് ഈ വീടിന്റെ ഐശ്വര്യം എന്ന് ആലേഖനം ചെയ്ത സ്റ്റിക്കറുകള്‍ ഓരോ വീടുകളിലും പതിച്ചായിരുന്നു ബോധവല്‍ക്കരണം. സ്കൂളിലെ എന്‍എസ്എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ മദ്യപാനത്തിന്റെ ദൂഷ്യവശങ്ങള്‍ വീടുകളിലെത്തി ഓര്‍മ്മിപ്പിച്ചു. ഇതിലൂടെ മദ്യത്തിനെതിരായ വികാരം സൃഷ്ടിച്ച് മദ്യോപയോഗം കുറക്കാമെന്നും വിദ്യാര്‍ത്ഥികള്‍ ലക്ഷ്യമിടുന്നു.
ജനകീയ പ്രതിരോധം ഉയരാന്‍ ഫലപ്രദമായ ബോധവല്‍ക്കരണ രീതിയെന്ന നിലക്കാണ് ഈ പരിപാടി ആവിഷ്ക്കരിച്ചത്. മദ്യത്തിനെതിരായ സന്ദേശം ഉള്‍ക്കൊള്ളുന്ന നോട്ടീസുകളും വിദ്യാര്‍ത്ഥികള്‍ വിതരണം ചെയ്യുന്നുണ്ട്. ദത്തു ഗ്രാമം ഉള്‍പ്പെടെയുള്ള 500 വീടുകളില്‍ ആണ് വിദ്യാര്‍ത്ഥികള്‍ ബോധവല്‍ക്കരണം നടത്തുന്നത്.
പരിപാടിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പര്‍ സറീന മുഹമ്മദാലി നിര്‍വഹിച്ചു. പിടിഎ പ്രസിഡന്റ് കോട്ടയില്‍ ബഷീര്‍, വൈസ് പ്രസിഡന്റ് റംലത്ത് കൂട്ടീരി, എസ്എംസി ചെയര്മാന് കാവുങ്ങല്‍ മുനീര്‍, ആസാദ്, വലിയാട്ടില്‍ മുസ്തഫ, പ്രോഗ്രാം ഓഫീസര്‍ മുഹമ്മദ് റസാക്ക് എന്നിവര്‍ സംസാരിച്ചു. വളണ്ടിയര്‍മാരായ റിംഷാന്‍, ഫര്‍ഷിദ, ഹര്‍ഷ, ആകാശ്, കൃഷ്ണ പ്രിയ, ഫാത്തിമ ജാസ്മിന്, റിഷാദ് എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: