തൃശൂര്‍ : കേരള ക്ഷേത്ര സംരക്ഷണ സമിതിയുടെ വനിതാ വിഭാഗമായ മാതൃ സമിതിയുടെ ആഭിമുഖ്യത്തില്‍ തിരുവാതിരയോടനുബന്ധിച്ച് തൃശൂര്‍ വടക്കുംനാഥ ക്ഷേത്ര മൈതാനിയില്‍ ഡിസംബര്‍ 31 ന് നടത്തുന്ന ആതിരോത്സവത്തിന് സംഘടാക സമിതി രൂപികരിച്ചു. മാതൃ സമിതി ജില്ലാ പ്രസിഡന്റ് ടി. കെ. ജാനകി അദ്ധ്യക്ഷത വഹിച്ചു. ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് വി.കെ.വിശ്വനാഥന്, ജില്ലാ പ്രസിഡന്റ് എ. പി. ഭരത്കുമാര്‍, ഡോ. ജി. മുകുന്ദന്, ആര്. എസ്. എസ് മഹാനഗര്‍ സംഘചാലക് വി. ശ്രീനിവാസന്, പി. ആര്. ഉണ്ണി, പി. ബി. ഇന്ദിര എന്നിവര്‍ സംസാരിച്ചു. സമിതി ജില്ലാ സെക്രട്ടറി ജി. രാധകൃഷ്ണന് സ്വാഗതവും മാതൃസമിതി ജില്ലാ സെക്രട്ടറി സുമലോഹിദാക്ഷന് നന്ദിയും പറഞ്ഞു. സ്വാഗത സംഘം ചെയര്‍പേഴ്സണായി ജയശ്രീ മേനോനെയും ജനറല്‍ കണ്‍വീനര്‍മാരായി കെ.നന്ദകുമാര്‍, സുമലോഹിദാക്ഷന് ഫിനാന്‍സ് കമ്മിറ്റി ചെയര്‍മാനായി പി. ആര്. പ്രഭാകരന് എന്നിവരെയും തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: