മഞ്ചേരി: നിരത്തുകളിലെ വളവുകളില്‍ ട്രാഫിക് പോലീസ് നടത്തുന്ന വാഹന പരിശോധന അപകടങ്ങള്‍ക്ക് കാരണമാകുന്നതായി ഏറനാട് താലൂക്ക് വികസന സമിതി.
ഹെല്‍മെറ്റ്, സീറ്റ് ബെല്‍റ്റ്, പ്രായപൂര്‍ത്തിയാകാത്തവരുടെ ബൈക്ക് യാത്ര തുടങ്ങിയവ പരിശോധിക്കുന്നതിനായി പൊലീസ് വളവുകളില്‍ നടത്തുന്ന പരിശോധനയാണ് അപകടകാരണമാകുന്നത്.
ദുരെ നിന്നും പൊലീസിനെ കാണുന്ന ഡ്രൈവര്‍മാര്‍ വാഹനം തിരിച്ചു വിടുന്നതിനാലാണ് പോലീസ് വളവുകളില്‍ പരിശോധന നടത്തുന്നത്. ഇത്തരം പരിശോധനകളില്‍ ശ്രദ്ധ പുലര്‍ത്താന്‍ മഞ്ചേരി സി ഐക്ക് താലൂക്ക് വികസന സമിതി നിര്‍ദ്ദേശം നല്കി.
മലപ്പുറം മുനിസിപ്പാലിറ്റിയിലെ റേഷന്‍കാര്‍ഡ് ഉടമകളുടെ പരാതികള്‍ ഈ മാസം 8,9,10 തീയ്യതികളില്‍ പരിഗണിക്കുമെന്ന് ഏറനാട് താലൂക്ക് സപ്ലൈ ഓഫീസര്‍ സമിതിയെ അറിയിച്ചു. ടി.പി.വിജയകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. തഹസീല്‍ദാര്‍ പി.സുരേഷ് സ്വാഗതം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: