നിലമ്പൂര്‍: ഓണത്തിന് റേഷന്‍കടയിലൂടെ വിതരണം ചെയ്യാനെത്തിച്ച അരിയും മണ്ണെണ്ണയും മറച്ചുവിറ്റതായി പരാതി. മമ്പാട് സ്വദേശി വി.അലവിയാണ് ഒടായിക്കല്‍ റേഷന്‍ കടക്കെതിരെ താലൂക്ക് സപ്ലൈ ഓഫീസര്‍ക്ക് പതിനഞ്ച് പേര് ഒപ്പിട്ട പരാതി നല്‍കിയത്.
ഓണത്തിന് എത്തിയ സ്പെഷ്യല്‍ റേഷന്‍ ഒരാള്‍ക്ക് പോലും നല്‍കിയില്ലെന്ന് പരാതിയില്‍ പറയുന്നു. ഇത്തരത്തില്‍ എത്തുന്ന അരിയും മണ്ണെണ്ണയും മറിച്ച് വില്‍ക്കുകയാണെന്നും പരാതിക്കാരന് ആരോപിക്കുന്നു. ഗോതമ്പിന്റെയും പഞ്ചസാരയുടെയും അവസ്ഥ ഇതുതന്നെ. മമ്പാട് പഞ്ചായത്തില്‍ എറ്റവും കൂടുതല്‍ ആദിവാസികളുള്ള പ്രദേശമാണിത്. ഇവര്‍ക്കും യഥാസമയം റേഷന്‍ നല്‍കുന്നില്ല.
പുള്ളിപ്പാടത്ത് റേഷന്‍ കട നടത്തിയിരുന്ന ആളാണ് ഇപ്പോള്‍ ഓടായിക്കലില്‍ റേഷന്‍കട നടത്തുന്നത്. പുള്ളിപ്പാടത്ത് അഴിമതി നടത്തിയതിന്റെ പേരില്‍ നാട്ടുകാരുടെ പ്രതിഷേധം കാരണമാണ് ഇപ്പോള്‍ ഓടായിക്കലിലേക്ക് മാറിയതെന്നും ഇയാള്‍ക്ക് സപ്ലൈ ഓഫീസിലെ ഒരു ഉദ്യോഗസ്ഥന്റെ പിന്തുണയുണ്ടെന്നും പരാതിക്കാരന് ആരോപിക്കുന്നു. അര്‍ഹതയുള്ളവരെ മുന്‍ഗണനാ പട്ടികയില്‍ നിന്നുമൊഴിവാക്കുകയും സാമ്പത്തികഭദ്രതയുള്ളവരെ പട്ടികയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
ആദിവാസികളെ പോലും മുന്‍ഗണനാ പട്ടികയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. നിരവധി പേര് ഒപ്പിട്ട പരാതിയില്‍ നാല് സെന്റ് മാത്രമുള്ളവരും ഉള്‍പ്പെടുന്നു. അഴിമതി നടത്തുന്ന റേഷന്‍ കടക്കാരനെതിരെയും ഇയാളെ സഹായിക്കുന്ന ഉദ്യോഗസ്ഥനെതിരെയും നടപടി വേണമെന്നാണ് പരാതിക്കാരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: