തിരുവല്ല: കിഴക്കന്‍ പ്രദേശത്ത് കനത്ത മഴയെത്തുടര്‍ന്ന് ജില്ലയിലെ നദികളില്‍ ജലനിരപ്പ് ഉയര്‍ന്നു.ശക്തമായ മഴയാണ് കഴിഞ്ഞ രണ്ടു ദിവസങ്ങളില്‍ ജില്ലയില്‍ പെയ്തിരിക്കുന്നത്. പമ്പയില്‍ 2.4 മീറ്ററും മണിമലയാറില്‍ ഒന്നര മീറ്ററുമാണ് ജലനിരപ്പ്ഉയര്ന്നത്. തോടുകള്‍ കരകവിഞ്ഞു. വീടുകളുടെ സംരക്ഷണഭിത്തികള്‍ തകര്‍ന്നുവീഴുകയും ഒട്ടേറെ കൃഷിനാശം ഉണ്ടാവുകയും ചെയ്തു. ഈ നിലയില്‍ മഴ തുടര്‍ന്നാല്‍ വലിയ നാശനഷ്ടങ്ങള്‍ ഉണ്ടാകുമെന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്.
റോഡ് വശത്തെ വന്തിട്ടകള് മണ്ണിടിച്ചില്‍ ഭീഷണിയിലാണ്. തുടര്‍ച്ചയായി പെയ്യുന്ന മഴയില്‍ മണിമലയാറ്റിലെ ജലനിരപ്പ് രാവിലെ സാധാരണനിലയില്‍നിന്ന് ഉയര്‍ന്നു. ഇതുമൂലം ഇരുകരകളും കവിഞ്ഞെങ്കിലും ഉച്ചയ്ക്കുശേഷം ജലനിരപ്പ് താഴ്ന്നു തുടങ്ങിയിരുന്നു. പമ്പാനദിയില്‍ ഇന്നലെ അര്‍ധരാത്രി അപ്രതീക്ഷിത വെള്ളപ്പൊക്കം പ്രകടമായി. രാത്രി 11.30തോടെയാണു ജലനിരപ്പ് ഉയര്‍ന്നത്. മൂന്നരയോടെ വെള്ളം കുറഞ്ഞു. മഴ ശക്തിപ്പെട്ടാല്‍ വെള്ളപ്പൊക്കത്തിനു സാധ്യതയുണ്ട്.
മഴയും വെള്ളപ്പൊക്കവും അപ്പര്‍കുട്ടനാടന്‍ പ്രദേശങ്ങളായ പെരിങ്ങര,നെടുമ്പ്രം,നിരണം.കടപ്ര,എടത്വ വീയപുരം, ചെറുതന,മാന്നാര്‍,ചാരുംമൂട്, മേഖലകളില്‍ വന്‍ .കൃഷിനാശത്തിന് വഴിവെച്ചു. ഒരാഴ്ചയായി കരക്കൃഷികള്‍ വെള്ളത്തിലാണ്.കുടുംബശ്രീകളും സ്വയം സഹായ സംഘങ്ങളും കൂടാതെ വീട്ടുകാര്‍ സ്വന്തമായി നടത്തിയ കൃഷിയും ഇവയില്‍പ്പെടും. കപ്പ, കാച്ചില്, ചേന, ചേമ്പ്, പാവല്‍, പടവലം, പയര്‍ തുടങ്ങിയ ഇടവിളക്കൃഷികളും വെള്ളത്തിലായിട്ടുണ്ട്. രണ്ടാം കൃഷിയിറക്കിയ പാടശേഖരങ്ങളില്‍ വെള്ളം കയറിയത് മോട്ടോര്‍ ഉപയോഗിച്ച് പമ്പ് ചെയ്തു കളയുകയാണ് കര്‍ഷകര്‍. ഇത് കര്‍ഷകര്‍ക്ക് അധിക ചെലവുണ്ടാക്കുകയാണ.മഴയ്ക്ക് ശമനമുണ്ടെങ്കിലും കിഴക്കന്‍ വെള്ളത്തിന്റെ വരവ് നിലച്ചിട്ടില്ല. ചില മേഖലകളില്‍ റോഡുകളും വീടുകളും വെള്ളത്തിലാണ്. മാന്നാറില്‍ ഇടവിളയ്ക്കായി ഒരുക്കിയിരുന്ന സ്ഥലത്ത് വെള്ളം കേറി.കനത്തമഴയില്‍ തഴക്കര ഗ്ലാസ് ജംങ്ഷന് സമീപം മരത്തിന്റെ ശിഖരം റേഡിലേക്ക് വീണു.ഫയര്‍ഫോഴ്സ് എത്തി മുറിച്ച് മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: