കരുവാരക്കുണ്ട്: ഗ്രാമപ്പഞ്ചായത്തിലെ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് 20ന് നടക്കും. രാവിലെ പത്തിന് പ്രസിഡന്റ് തിരഞ്ഞെടുപ്പും ഉച്ചയ്ക്ക് രണ്ടിന് വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പും നടക്കും.
മുസ്ലിംലീഗ് തനിച്ച് ഭരണം നടത്തിയിരുന്ന ഗ്രാമപ്പഞ്ചായത്തില്‍ കോണ്‍ഗ്രസ് കൊണ്ടുവന്ന അവിശ്വാസപ്രമേയത്തെ സിപിഎം പിന്തുണച്ചതോടെയാണ് ലീഗിലെ പ്രസിഡന്റായിരുന്ന എം. മുഹമ്മദും വൈസ് പ്രസിഡന്റ് രോഷ്നി സുരേന്ദ്രനും പുറത്തായത്.
യുഡിഎഫ് ജില്ലാ നേതൃത്വത്തിന്റെ ധാരണപ്രകാരം 22 മാസം കോണ്‍ഗ്രസിന് പ്രസിഡന്റ് പദം നല്‍കാമെന്ന് പറഞ്ഞിരുന്നങ്കിലും ലീഗ് പ്രാദേശികനേതൃത്വം അംഗീകരിച്ചില്ല. ഇതോടെ കോണ്‍ഗ്രസ് അവിശ്വാസത്തിന് നോട്ടീസ് നല്‍കിയത്. കോണ്‍ഗ്രസ് സിപിഎമ്മുമായി സഹകരിച്ചാണ് 20ന് നടക്കുന്ന പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കാന്‍ കോണ്‍ഗ്രസ്-സിപിഎം സഖ്യത്തിന് കഴിഞ്ഞിട്ടില്ല. 21 അംഗ ഭരണസമിതിയില്‍ ലീഗിന് ഒന്‍പത്, കോണ്‍ഗ്രസിന് ഏഴ്, സിപിഎമ്മിന് അഞ്ച് എന്നിങ്ങനെയാണ് കക്ഷിനില. ലീഗ് തനിച്ച് മത്സരിക്കാനാണ് തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: