വടകര: ദേശീയ നഗര ഉപജീവന മിഷന്‍ പ്രകാരം വടകര നഗര പരിധിയിലെ തെരുവ് കച്ചവടക്കാരെ സംരക്ഷി ക്കാനുള്ള പദ്ധതിയ്‌ക്ക് തുടക്കമായി. നേരത്തെ നടത്തിയ സര്‍വ്വേയില്‍ 203 തെരുവ് കച്ചവടക്കാരുണ്ടെന്ന് കണ്ടെത്തിയിരുന്നു.
തെരുവ് കച്ചവടക്കാരുടെ ജീവിത നിലവാരം ഉയര്‍ത്തുന്നതിനും, തിരിച്ചറിയല്‍ കാര്‍ഡുള്ളവര്‍ക്ക് ലൈസന്‍സ് വിതരണം ചെയ്ത് വ്യാപാര മേഖലയുടെ രൂപ രേഖയും നഗരസഭ തയ്യാറാക്കും. സര്‍വ്വേയില്‍ കണ്ടെത്തിയ പ്രകാരം ഇവര്‍ക്കുള്ള തിരിച്ചറിയല്‍ കാര്‍ഡ് വിതരണം ആരംഭിച്ചു.
ഒന്നാം ഘട്ടത്തില്‍ തിരിച്ചറിയല്‍ കാര്‍ഡിനായി ഫോട്ടോയെടുത്ത 142 പേര്‍ക്ക് നഗരസഭാ വൈസ് ചെയര്‍ പേഴ്‌സണ്‍ കെ.പി. ബിന്ദു തിരിച്ചറിയല്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു.
പി. അശോകന്‍ അദ്ധ്യക്ഷത വഹിച്ചു. കെ.കെ. ദിവാകരന്‍, ഇ. അരവിന്ദാക്ഷന്‍, പി.സി. കവിത, റീനജയരാജ്, വി. ഗോപാലന്‍, കെ. രമണി, വി.ടി. സുമ, ടി. കേളു, കെ.കെ. രാജീവന്‍, എം.പി. അഹമ്മദ്, പി.കെ. സിന്ധു എന്നിവര്‍ പ്രസംഗിച്ചു.
















