തിരുവല്ല: ഡ്യൂട്ടിസമയത്ത് ബാറില്പോയി മദ്യപിച്ച ക്ഷേത്രജീവനക്കാര്ക്കെതിരെ ദേവസ്വം വിജിലന്‍സ് നടപടിയെടുക്കംു.തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുളള കവിയൂര്‍ ശ്രീമഹാദേവക്ഷേത്രത്തില്‍ രാത്രി കാല ഡ്യൂട്ടിക്കായി നിയോഗിച്ച പരുമല സ്വദേശിയായ കെ. പി. രാജേന്ദ്രന് , വെണ്‍പാല സ്വദേശി വി. ബി. അശോകന് എന്നിവര്‍ക്കെതിരെയാണ് നടപടി. ചൊവ്വാഴ്ച ദീപാരാധനയ്ക്ക് ശേഷംവൈകിട്ട് ആറരയോടെ ഇവര്‍ ക്ഷേത്രത്തില്‍ നിന്നും മുങ്ങിയത്.
വഴിപാട് പ്രസാദം വാങ്ങാനെത്തിയ ഭക്തരാണ് ജീവനക്കാന് ക്ഷേത്രത്തില്‍ ഇല്ലെന്ന വിവരം ഉപദേശക സമിതി ഭാരവാഹികളെ അറിയിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ തിരുവല്ല നഗരത്തിലെ ബാറില്‍ മദ്യപിച്ചിരിക്കുന്നതായി അറിയുന്നത്.തുടര്‍ന്ന് സമിതിയംഗങ്ങളും ഭക്തരും ചേര്‍ന്ന് ജീവനക്കാരെ കാത്തിരുന്നു. മദ്യപിച്ച ശേഷം രാജേന്ദ്രന് വീട്ടില്‍ പോയി. രാത്രി പത്തരയോടെ ലക്കുകെട്ട നിലയില്‍ അശോകന് തിരികെ ക്ഷേത്രത്തിലെത്തുകയായിരുന്നു.
തുടര്‍ന്നാണ് ഭക്തരും ഉപദേശകസമിതിയും ചേര്‍ന്ന് അശോകനെ പിടികൂടി തിരുവല്ല പോലീസിന് കൈമാറിയത്. അറസ്റ്റിലായ അശോകനെ പോലീസ് വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കി. പരിശോധനയില്‍ ഇയാള്‍ മദ്യപിച്ചതായി തെളിഞ്ഞതിനെ തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്തു. ഇടതുപക്ഷ അനുകൂല സംഘടനയായ തിരുവിതാംകൂര്‍ ദേവസ്വം എംപ്ലോയിഡ് കോണ്‍ഫിഡറേഷന്‍ തിരുവല്ല സബ് ഗ്രൂപ്പ് പ്രസിഡന്റ് കൂടിയായ അശോകനെ സംഘടനാ ഭാരവാഹികളെത്തി ജാമ്യത്തിലെടുത്ത് മോചിപ്പിച്ചു.
ജീവനക്കാര്‍ക്കെതിരെ ഉപദേശക സമിതി ഭാരവാഹികള്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ദേവസ്വം വിജിലന്‍സ് ഓഫീസര്‍ ബി. ഗിരികുമാര്‍, വിജിലന്‍സ് എസ്ഐ കെ.എല്‍. സജിമോന്‍, സബ് ഗ്രൂപ്പ് ഓഫീസര്‍ കെ.സൈനുരാജ് എന്നിവര്‍ ഇന്നലെ ക്ഷേത്രത്തിലെത്തി സംഭവം സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തി.
ഉപദേശക സമിതി പ്രസിഡന്റ് ടി കെ ദിലീപ് , സെക്രട്ടി പി ആര് സന്തോഷ് കുമാര്‍ തുടങ്ങിയ ഭാരവാഹികളും ഭക്തജനങ്ങളും അന്വേഷണ സംഘത്തിന് മൊഴി നല്കി. അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് ദേവസ്വം കമ്മീഷണര്‍ക്ക് കൈമാറുമെന്ന് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: