തിരുവല്ല: പമ്പാ,മണിമല എന്നീ നദികളുടെ കൈവഴികളില്‍ അനധികൃത മണല്‍വാരല്‍ വ്യാപകമാകുന്നു. രാവുംപകലും വ്യത്യാസമില്ലാതെയാണ് നദിയുടെ വിവിധഭാഗങ്ങളിലും ഇടത്തോടുകളിലും വ്യാപക മണല്‍ വാരല്‍ നടക്കുന്നത്. പമ്പാനദിയില്‍ കോഴഞ്ചേരി മുതല്‍ പരുമല പന്നായി കടവ് വരെയും നീരേറ്റുപുറം മുതല്‍ കീച്ചേരി വാല്‍കടവ് വരെയും ഇടതടവില്ലാതെയാണ് മണല്‍ മാഫിയ വിലസുന്നത്.വിദഗ്ധരായ ജീവനക്കാരും ആവശ്യത്തിനുള്ള സംവിധാനങ്ങള്‍ ഇല്ലാത്തതിനാലും മണ്ണ്മാഫിയക്ക് മുന്നില്‍ നോക്കുകുത്തിയായിരിക്കുകയാണ്.പുളിക്കീഴ് സ്റ്റേഷനില്‍ ഉണ്ടായിരുന്ന ബോട്ട് ഉപയോഗ ശൂന്യമായിട്ട് വര്‍ഷം ഒന്ന് കഴിയുന്നു.ഈ മേഖലകളില്‍ വലിയ തോതിലുള്ള മണ്ണെടുപ്പാണ് നടക്കുന്നത്. നന്നൂര്‍ കോഴഞ്ചേരി ഭാഗത്തും മണല്‍ മാഫിയ സജീവമാണ്.വാഴക്കുന്നം നീലംപ്ലാവ് നീര്‍പ്പാലത്തിന്റെ തൂണിന് ചുറ്റം അടിഞ്ഞുകൂടിയ ലോഡ് കണക്കിന് മണ്ണ് രാത്രിയുടെ മറവില്‍ മണല്‍ മാഫിയകള്‍ വാരികൊണ്ടുപോയി കഴിഞ്ഞു. പ്രാദേശിക തൊഴിലാളികളെ ഉപയോഗിച്ച് മറ്റുജില്ലകളിലെ മണല്‍ലോബികളാണ് നദിയുടെ ഹൃദയഭാഗം കാര്‍ന്നുതിന്നുന്നത്.നേരം വൈകുമ്പോള്‍ മത്സ്യബന്ധനത്തിനായി ഇറങ്ങളുന്ന കൊച്ചുവള്ളങ്ങളില്‍ പരിസര നിരീക്ഷണം നടത്തുന്ന ഇവര്‍ അര്‍ദ്ധരാത്രിയോടെ ഇടതോടുകളില്‍ കിടക്കുന്ന കെട്ടുവള്ളങ്ങളില്‍ പ്രദേശത്തേക്ക് ഇറങ്ങുന്നു.പാലത്തിന് സമീപത്തെ അനധികൃതമണല്‍ വാരല്‍കാരണം പിഐപി കനാലിന്റെ രണ്ട് തൂണുകള്‍ മുന്‍പ് പൊട്ടിപ്പൊളിഞ്ഞുപോയിരുന്നു. രണ്ട് വര്‍ഷം മുന്‍പ് ലക്ഷങ്ങള്‍ മുടക്കിയാണ് ഈ തൂണുകള്‍ക്ക് ചുറ്റും വീണ്ടും കോണ്‍ക്രീറ്റ് ചെയ്തു ബലപ്പെടുത്തിയത്. അതിനുശേഷം വന്ന് അടിഞ്ഞുകൂടിയ മണലാണ് മണല്‍മാഫിയ രാത്രികാലങ്ങളില്‍ ഇവിടെ നിന്നു കടത്തുന്നത്. സമീപത്തുള്ള കുടിവെള്ള പദ്ധതിക്ക് തയ്യാറാക്കിയിട്ടുള്ള കിണറിനും മണല്‍ലോബിയുടെ കാര്‍ന്നെടുപ്പില്‍ തകരാറുകള്‍ സംഭവിച്ചിട്ടുണ്ട്.പദ്ധതി പ്രദേശത്തെ കുടിവെള്ളത്തിനുള്ള പമ്പിങും ഏകദേശം തകര്‍ന്ന അവസ്ഥയിലാണ്.ചില പ്രാദേശിക രാഷ്ട്രീയ നേതാക്കന്മാരുടെ ഒത്താശയോടെയാണ് മണല്‍ ഖനനം വ്യാപകമാകുന്നത്. വാഴകുന്നം കടവിന്റെ ഭാഗത്തും സമാന അവസ്ഥയാണ് ഉള്ളത്. ഇവിടെ ഇരുട്ടാകുമ്പോഴെ മണല്‍വാരല്‍ വള്ളങ്ങള്‍ സജീവമാകും.നാട്ടുകാര്‍ എതിരായി വന്നാല്‍ പിന്നെ ഭീഷണിയുടെ സ്വരമായി.വാഴക്കുന്നം കടവിലേക്ക് ഇറങ്ങുന്ന ഭാഗവും പാലത്തിന് മുകള്‍ഭാഗവും മദ്യപ കേന്ദ്രമായി മാറിയിരിക്കുകയാണ്. സന്ധ്യയ്ക്ക് ശേഷം കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും ഇതുവഴി നടക്കാന്‍ കഴിയാത്ത അവസ്ഥയാണെന്ന് നാട്ടുകാര്‍ പറയുന്നു. ഇവിടെ കോയിപ്രം–ആറന്മുള പൊലീസുകളുടെ അതിര്‍ത്തിയാണ്.എന്നാല്‍ മതിയായ പോലീസിനെ ഉപയോഗിച്ച് രാത്രികാലപെട്രോളിങ് സജീവമാക്കാനുള്ള നടപടികളൊന്നും തന്നെ അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നില്ല എന്ന ആരോപണം നാട്ടുകാരില്‍ നിന്ന് ഉയരുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: