ഇരിങ്ങാലക്കുട: കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന് കീഴില്‍ ആദ്യ പിന്നാക്ക വിഭാഗത്തില്‍ നിന്നുള്ള ശാന്തി നിയമനം ഇരിങ്ങാ ലക്കുട യില്‍. ഇരിങ്ങാ ലക്കുട വെള്ളൂ രില്‍ പൊഞ്ഞ നം ദേവസ്വം കീഴേടം ഞാലികുളം മഹാദേവ ക്ഷേത്ര ത്തില്‍ ശാന്തിക്കാ രനായി മതിലകം സ്വദേശി കുഴുപ്പുള്ളി ഉണ്ണികൃഷ് ണന്റെയും ഓമനയുടെയും മകന്‍ ഉമേഷ് കൃഷ്ണനെ നിയമിച്ചു.
12 വര്‍ഷത്തോളമായി ശാന്തി ജോലി ചെയ്ത് വരികയാണ് ഉമേഷ്. എസ് എന്‍ പുരം പൂവ്വത്തുംകടവ് പ്രദേശത്ത് താമസിക്കുന്ന മണക്കാട്ട് കണ്ണന്‍ ശാന്തിയില്‍ നിന്ന് പൂജാ വിധികള്‍ പഠിക്കാനാരംഭിച്ചു. പിന്നീട് കണ്ണൂര്‍ ഇളയാവൂര്‍ തന്ത്രി പ്രകാശ് ശര്‍മ്മയുടെ ശിക്ഷണ ത്തിലായിരുന്നു. ഭാര്യ അശ്വതി. മക്കള്‍ അതുല്‍ കൃഷ്ണ, അറ്റ്ലീ കൃഷ്ണ.
















