പത്തനംതിട്ട: സന്നിധാനത്തേക്ക് പമ്പയില്‍നിന്നും ശര്‍ക്കരയുമായി പോയ ട്രാക്ടര്‍ സ്വാമിഅയ്യപ്പന്‍ റോഡില്‍ മറിഞ്ഞ് ഡ്രൈവറടക്കം മൂന്നുപേര്‍ക്ക് പരിക്കേറ്റു. ഡ്രൈവര്‍ ആറ്റിങ്ങല്‍ സ്വദേശി സജു(32),തൊഴിലാളികളായ പ്രസാദ്,അജിത്ത് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്നലെ രാവിലെ 10.30ഓടെ സ്വാമിഅയ്യപ്പന്‍ റോഡില്‍ എസ് വളവിലായിരുന്നു അപകടം.
പമ്പയില്‍നിന്നും ശര്‍ക്കരയുമായി സന്നിധാനത്തേക്ക് പോയതായിരുന്നു ട്രാക്ടര്‍.പരിക്കേറ്റവര്‍ പത്തനംതിട്ട സ്വകാര്യആശുപത്രിയില്‍ ചികിത്സതേടി. പരിക്കേറ്റവര്‍ക്ക് പ്രാഥമിക ശുശ്രൂഷനല്കാന് പമ്പയില്‍ പോലും നിലവില്‍ സൗകര്യമില്ല. തീര്ത്ഥാടനക്കാലഒരുക്കങ്ങളുടെ ഭാഗമായി നൂറുകണക്കിനാളുകളാണ് ദിവസവും വമ്പയിലും സന്നിധാനത്തുമായി ജോലിചെയ്യുന്നത്. ജോലിക്കിടയില്‍ എന്തെങ്കിലും അപകടമുണ്ടായാല്‍ നിലയ്ക്കലിലെത്തിച്ചുവേണം പ്രഥമശുശ്രൂഷയെങ്കിലും നല്കാന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: