‘ഇന്ത്യയെകുറിച്ച് പ്രഥമവും പ്രധാനവുമായി ഓര്‍ത്തിരിക്കേണ്ട കാര്യം ഇന്ത്യ ഒരിക്കലും ഉണ്ടായിരുന്നില്ല എന്നതാണ്’ എന്ന് ബ്രിട്ടീഷ് ഇന്ത്യയിലെ ഉയര്‍ന്ന ഗവണ്മെന്റ് ഉദ്യോഗസ്ഥനായിരുന്ന സര്‍ജോണ്‍ സ്ട്രാച്ചി പുതിയതായി സര്‍വീസിലേയ്ക്കു വരുന്ന ചെറുപ്പക്കാരായ ഗവണ്മെന്റ് ഉദ്യോഗസ്ഥരെ അഭിസംബോധന ചെയ്യുമ്പോള്‍ പറയുമായിരുന്നു. ചരിത്രകാരനായ ഡേവിഡ് ലുഡ്ഡന്‍ അദ്ദേഹത്തിന്റെ കണ്ടസ്റ്റിംങ് ദ് നേഷന്‍: റിലിജിയന്‍, കമ്യൂണിറ്റി, ആന്‍ഡ് ദ് പൊളിറ്റിക്സ് ഓഫ് ഡമോക്രസി ഇന്‍ ഇന്ത്യ എന്ന പുസ്തകത്തില്‍ ഇപ്രകാരം രേഖപ്പെടുത്തുന്നുണ്ട്: ‘ ഇന്ത്യന്‍ സംസ്കാരത്തിന്റെ ഭൂമിക എന്നു നാം വിവരിക്കുന്ന പ്രദേശത്തെ രാഷ്ട്രീയമായി നിര്‍വചിച്ചത് ബ്രിട്ടീഷ് സാമ്രാജ്യമാണ്. ഭൂമിശാസ്ത്രപരമായ, ജനസംഖ്യാപരമായ, സാംസ്കാരികമായ അര്‍ത്ഥത്തില്‍ ഇന്ന് നാം കാണുന്ന ഇന്ത്യ ആയിരുന്നില്ല, 1947 നു മുമ്പ്’. സ്വാതന്ത്ര്യത്തിനു ശേഷം ഇന്ത്യ വിഘടിക്കുകയും, മധ്യയുഗത്തിലേയ്ക്ക് പിന്‍വാങ്ങുകയും ചെയ്യുമെന്ന് വിന്സ്റ്റന് ചര്‍ച്ചില്‍ ഉള്‍പ്പെടെ അനേകര്‍ പ്രവചിക്കുകയുണ്ടായി.
സ്വാതന്ത്ര്യ പ്രാപ്തിക്ക് ശേഷം വലിയ വെല്ലുവിളികളായിരുന്നു ഇന്ത്യയ്ക്കു നേരിടേണ്ടിയിരുന്നത്. പ്രാചീന കാലംമുതല്‍ തലമുറകള്‍ക്ക് കൈമാറി പോന്ന നാടിന്റെ ഭൂമിശാസ്ത്രപരമായ അതിര്‍ത്തി നിര്‍ണയിക്കുക എന്നതായിരുന്നു അതില്‍ തന്നെ നമ്മുടെ നേതാക്കളുടെ മുമ്പിലെ ഏറ്റവും വലിയ പരീക്ഷണം. ‘അനേക നൂറ്റാണ്ടുകളായിതീര്ത്ഥാടകരുടെ പാദമുദ്രകളിലൂടെ അനുഷ്ഠാനപരമായി നിര്‍മ്മിക്കപ്പെട്ടതാണ് ഈ ഭാരതഭൂമി’ എന്ന് ഇന്ത്യ എ സേക്രഡ്ജിയോഗ്രഫി എന്ന കൃതിയില്‍ ഡയന എല്‍ എക്ക് വിവരിക്കുന്നു. വൈകാരികമായ അനുഭവം എന്ന് ഇന്ത്യയുടെ ഈ ഏകത്വബോധത്തെ കുറിച്ച് പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റു എഴുതുന്നുണ്ട്. ഇന്ത്യയിലെ ഗ്രാമീണ കര്‍ഷകരില്‍ ഏകതാബോധം ജനിപ്പിക്കാന്‍ നടത്തിയ ശ്രമങ്ങളുടെ അനുഭവം ഇന്ത്യയെ കണ്ടെത്തല്‍ (ഡിസ്കവറി ഓഫ് ഇന്ത്യ) എന്ന തന്റെകൃതിയില്‍, അദ്ദേഹം ഇപ്രകാരംവിവരിക്കുന്നു: ഇന്ത്യയെ ഒന്നായി സങ്കല്പ്പിക്കുന്നതിന് അവരെ പ്രേരിപ്പിക്കാന്‍ ഞാന്‍ പരിശ്രമിച്ചു, പക്ഷെ അതത്ര എളുപ്പമായിരുന്നില്ല. എന്നാല്‍ ഞാന്‍ കരുതിയിടത്തോളം പ്രയാസമുള്ളതും ആയിരുന്നില്ല. കാരണം അവര്‍ പണ്ടു മുതല്‍ കേട്ടറിഞ്ഞ നമ്മുടെ പുരാണങ്ങളും ഇതിഹാസങ്ങളും ഐതിഹ്യങ്ങളും ഈ രാജ്യത്തെക്കുറിച്ചുള്ള ധാരണ അവരില്‍ സുപരിചിതമാക്കി’.
വൈകാരികവും ഭൂമിശാസ്ത്രപരവുമായി ഇന്ത്യയെ പുനസൃഷ്ടിക്കുക എന്ന ഉത്തരവാദിത്തം ഭാരിച്ചതായിരുന്നു. രാജ്യം മുഴുവന്‍ കലുഷിതമായ കാലഘട്ടത്തിലൂടെ കടന്നു പോവുകയാണ്. രാജ്യത്തിന്റെവിഭജനം ആഗ്രഹിക്കുന്ന ഛിദ്രശക്തികളാണ് കളിച്ചുകൊണ്ടിരുന്നത്. ബ്രിട്ടീഷുകാര്‍ നാടുവിടുമ്പോള്‍ രണ്ടു രാജ്യങ്ങള്‍ ഉണ്ടാവുമോ, അതോ 565 വ്യത്യസ്ത രാഷ്ട്രങ്ങള്‍ ഉണ്ടാവുമോ എന്നതായിരുന്നു വിഭജന കാലത്ത് മഹാത്മ ഗാന്ധിയെ പോലുള്ള മുതിര്‍ന്ന നേതാക്കളുടെമുന്നിലുണ്ടായിരുന്ന വലിയ ചോദ്യം. ഈ സന്ദര്‍ഭത്തിലാണ് ഇന്ത്യയെ പുനസൃഷ്ടിക്കുക എന്ന ഉത്തരവാദിത്തം സര്‍ദാര്‍ വല്ലഭഭായി പട്ടേല്‍ എന്ന ഉരുക്കു മനുഷ്യന്റെശക്തമായ കരങ്ങളില്‍ വന്നു ചേരുന്നത്.
ഏകീകൃത ഇന്ത്യയുടെസൃഷ്ടി എന്ന വിശാലമായ ലക്ഷ്യത്തില്‍ നിന്ന് പ്രായത്തിനോ അനാരോഗ്യത്തിനോ അദ്ദേഹത്തെ പിന്തിരിപ്പിക്കാന് സാധിച്ചില്ല. ഈ മഹാ ഉദ്യമത്തില്സര്ദാര് പട്ടേലിനെ സഹായിച്ച വിപി മേനോന്, ദ് സ്റ്റോറി ഓഫ് ഇന്റഗ്രേഷന്‍ ഓഫ് ദ് ഇന്ത്യന്‍ സ്റ്റേറ്റ്സ് എന്ന കൃതിയില്‍ എഴുതുന്നു: ഇന്ത്യ ഭൂമിശാസ്ത്രപരമായി ഏക സത്തയാണ്. എന്നിട്ടും ഉയര്‍ച്ച താഴ്ച്ചകള്‍ സംഭവിച്ച സുദീര്‍ഘമായ അതിന്റെ ചരിത്രത്തില്‍ അതിന് രാഷ്ട്രീയഏകാത്മകത്വം നേടാന്‍ സാധിച്ചില്ല…. ഇന്ന് രാജ്യത്തിന്റെ ചരിത്രത്തില്‍ ആദ്യമായി ഒരു ഏക കേന്ദ്ര ഗവണ്മെന്റിന്റെ നിയമ പ്രമാണംകൈലാസം മുതല്‍ കന്യാകുമാരി വരെ, കത്തിയവാര്‍മുതല്‍ കാമരൂപ(പഴയ ആസാം) വരെ നടപ്പിലാവുന്നു. ഈ ഇന്ത്യയെ ഇത്തരത്തില്രൂപപ്പെടുത്തിയതില് ക്രിയാതമ്ക പങ്ക് വഹിച്ചത് സര്‍ദാര്‍ പട്ടേല്‍ ആയിരുന്നു.
ഇന്ത്യ – പാക്കിസ്ഥാന് എന്ന രണ്ടു രാജ്യങ്ങളായി ഇന്ത്യയെവിഭജിക്കാനുള്ളജൂണ് 3 പദ്ധതിയ്ക്ക്കോണ്ഗ്രസ് പാര്‍ട്ടി സമ്മതം നല്‍കിയിരുന്നു. ബ്രിട്ടീഷ് അധിനിവേശ മേഖലയുടെയും 565 നാട്ടു രാജ്യങ്ങളുടെയുംകൂട്ടമായിരുന്നു അപ്പോള്‍ ഇന്ത്യ. ഈ രണ്ടു രാജ്യങ്ങളില്‍ ഏതിലെങ്കിലുംചേരുക അല്ലെങ്കില്സ്വതന്ത്രമായി നില്ക്കുക എന്നതായിരുന്നു നാട്ടുരാജ്യങ്ങള്‍ക്കുമുന്നിലുണ്ടായിരുന്ന ഏക ഉപാധി. തിരുവിതാംകൂര്‍, ഹൈദരാബാദ്, ജുനഗഡ്, ഭോപ്പാല്‍, കാഷ്മീര്തുടങ്ങി ഏതാനും നാട്ടു രാജ്യങ്ങള്‍ ഇന്ത്യയില്‍ ചേരാന്‍ വിസമ്മതിച്ചു. എന്നാല്ഗ്വാളിയര്, ബിക്കാനീര്‍, ബറോഡ, പാട്യാല തുടങ്ങിയവ ഇന്ത്യയോടുചേര്ന്നു.
‘ മികച്ച അഖിലേന്ത്യ സര്‍വീസ് ഇല്ലെങ്കില്‍ ഒരിക്കലും ഏകീകൃത ഇന്ത്യ ഉണ്ടാകില്ല’ എന്ന് പട്ടേലിന് ബോധ്യമുണ്ടായിരുന്നു.അതുകൊണ്ടു തന്നെ സംസ്ഥാനങ്ങളുടെ അംഗീകാരം ലഭിക്കും മുമ്പെ അദ്ദേഹം ഇന്ത്യന്‍ സിവില്‍സര്‍വീസ് എന്ന ഉരുക്കു ചട്ടക്കൂടില്‍ ആത്മവിശ്വാസം സൃഷ്ടിച്ചു. നാട്ടുരാജ്യങ്ങള്‍ക്കിടയില്‍ അഭിപ്രായ സമന്വയംരൂപീകരിക്കാന് സര്‍ദാര്‍ പട്ടേല്കഠിനാധ്വാനം ചെയ്തു. പക്ഷെ അതിനായി അത്യാവശ്യ ഘട്ടങ്ങളില്‍ സാമ,ദാന,ഭേദ, ദണ്ഡങ്ങള്‍ പ്രയോഗിക്കാനും അദ്ദേഹം മടിച്ചില്ല. വിവിധ നാട്ടു രാജാക്കന്മാരില് നിന്ന് അവരുടെ ആവശ്യങ്ങളും അഭ്യര്‍ത്ഥനകളും പ്രകാരം അവരെ ഇന്ത്യന്യൂണിയനില്സ്വീകരിക്കുന്നതിനുള്ള കരാറുംവ്യവസ്ഥകളും(സ്റ്റാന്‍ഡ് സ്റ്റില്‍ എഗ്രിമെന്റ്സ് ആന്‍ഡ് ഇന്‍സ്ട്രുമെന്‍ഡ് ഓഫ് അക്സെഷന്) ക്രോഡീകരിച്ചത് സര്‍ദാര്‍ പട്ടേലും അദ്ദേഹത്തിന്റെ സഹായിവി.പി മേനോനും കൂടിയാണ്.
കോണ്‍സ്റ്റിറ്റിയുവന്റ് അസംബ്ലിയില്‍ ചേരാന്‍ ഏതെങ്കിലും നാട്ടു രാജ്യം വിസമ്മതിച്ചാല്‍ ആ രാജ്യത്തെ ഇന്ത്യ ശത്രുവായി കണക്കാക്കും എന്ന് 1947 മെയ് മാസത്തില്‍ പണ്ഡിറ്റ് നെഹ്റു പ്രസ്താവിക്കുകയുണ്ടായി. പക്ഷെ, നെഹ്റുവുമായിതാരതമ്യംചെയ്യുമ്പോള് സര്‍ദാര്‍ പട്ടേലിന്റെയുംവിപി മേനോന്റെയും സമീപനം കുറച്ചുകൂടിസൗഹാര്ദ്ദപരമായിരുന്നു. 1947 ജൂലൈ 5ന് ഇന്ത്യ ഗവണ്മെന്റ് പുറപ്പെടുവിച്ച ഔദ്യോഗിക നയപ്രഖ്യാപനത്തില്‍ ഇത്തരം ഭീഷണികള്‍ ഒന്നും ഉണ്ടായിരുന്നില്ല, കാരണം അത് നടത്തിയത് സര്‍ദാര്‍ പട്ടേലായിരുന്നു.കോണ്‍ഗ്രസിന്റെ ലക്ഷ്യങ്ങള്‍ സംബന്ധിച്ച് അത് നാട്ടുരാജ്യങ്ങള്‍ക്ക് ഉറപ്പു നല്കി. സ്വതന്ത്ര ഇന്ത്യയില്ചേരാനും, വിദേശരാജ്യങ്ങളെ പോലെ കരാറുകള്‍ ഉണ്ടാക്കുന്നതിനുപരിസുഹൃത്തുക്കളെ പോലെ ഒരുമിച്ചിരുന്ന നിയമങ്ങള്‍ രൂപീകരിക്കാന്‍ അദ്ദേഹം അവരെ ക്ഷണിച്ചു. ബ്രിട്ടീഷ് ഇന്ത്യന്‍ ഭൂപ്രദേശവുമായി എല്ലാ നാട്ടുരാജ്യങ്ങളെയുംചേര്ത്തുനിര്ത്തിക്കൊണ്ട്് ഇന്ത്യയുടെ ശിഥിലീകരണത്തെ അദ്ദേഹം തടഞ്ഞു.
ഈ നാടിന്, കേവലം രാഷ്ട്രീയ പുനസംഘടന മാത്രം പോരാ, ഇതിന്റെമുറിപ്പെട്ട സംസ്കാരത്തെ അതിന്റെ സത്തയോളം ഉത്തേജിപ്പിച്ച് നൂറ്റാണ്ടുകളായി അനുഭവിച്ച അടിമത്തത്തിന്റെയും അടിച്ചമര്ത്തലിന്റെയുംദുരവസ്ഥകളില് നിന്ന് അതിനെ ഉണര്‍ത്തേണ്ടതിന്റെ ആവശ്യകതയെകുറിച്ച് സര്‍ദാര്‍ പട്ടേലിന് ബോധ്യമുണ്ടായിരുന്നു. പങ്കുവയ്ക്കലിലൂടെ ഇന്ത്യന്‍ ജനതയെ ഒന്നിപ്പിക്കുന്ന സാസംസ്കാരിക വൈവിധ്യത്തെ പ്രോജ്വലിപ്പിക്കേണ്ടത് വളരെ അടിയന്തരമായിരുന്നതിനാല്സോമനാഥ ക്ഷേത്രം പുനര്‍നിര്‍മ്മിക്കുമെന്ന് അന്നത്തെ ഇന്ത്യന്‍ ഉപപ്രധാനമന്ത്രി കൂടിയായിരുന്ന സര്‍ദാര്‍ പട്ടേല്‍ 1947 നവംബര്‍ 3 ന് പ്രഖ്യാപനം നടത്തി.
സോമനാഥ ക്ഷേത്രം കഴിഞ്ഞ കാലങ്ങളില്‍ പല തവണ നശിപ്പിക്കപ്പെടുകയും പുനര്‍നിര്‍മ്മിക്കപ്പെടുകയും ചെയ്തിരുന്നതാണ്. എന്നാല്‍ ഇക്കുറി ജീര്‍ണതകളില്‍ നിന്നുള്ള അതിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പ് ഇന്ത്യയുടെ തന്നെ പുനരുദ്ധാനത്തിന്റെ പ്രതീകമാകും. ക്ഷേത്രത്തിന്റെ പുനര്‍ നിര്‍മ്മാപ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടന ചടങ്ങില്‍ പ്രസംഗിക്കവെ അന്നത്തെ പ്രസിഡന്റ് ഡോ.രാജേന്ദ്ര പ്രസാദ് പറഞ്ഞു: സോമനാഥ ക്ഷേത്രത്തിന്റെ പുനരുദ്ധാനപ്രവര്ത്തനം പൂര്‍ത്തിയാകുന്ന ദിവസം ഈ അടിസ്ഥാന ശിലയില്‍ ഉയരുന്നത് പ്രൗഢമായ ഒരുസൗധം മാത്രമല്ല, ഇന്ത്യയുടെ പുരോഗതിയുടെ സമുച്ചയംകൂടിയായിരിക്കും. കാരണം പുരാതന സോമനാഥ ക്ഷേത്രം അതിന്റെ യഥാര്‍ത്ഥ പ്രതീകമായിരുന്നല്ലോ. എന്നും സോമനാഥ ക്ഷേത്രംസൂചിപ്പിക്കുന്നത് പുനര്‍ നിര്മ്മാണത്തിന്റെശക്തിയാണ്. അത് നശീകരണ ശക്തിയെക്കാള്‍ ഉന്നതമാണ് -അദ്ദേഹം കൂട്ടിചേര്‍ത്തു.
ഇന്ത്യന്‍ നാഗരികതയുടെ പുനര്‍ നിര്‍മ്മണത്തില്‍ ധീരോദാത്തമായ പങ്കാണ് സര്‍ദാര്‍ പട്ടേല്‍ വഹിച്ചത്. ഇന്ന് ഒരു പുതിയ ഇന്ത്യയ്ക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്യുമ്പോള്‍ അന്നു പട്ടേല്‍ നാട്ടുരാജ്യങ്ങള്‍ക്ക് എഴുതിയ കത്തിലെ വാക്കുകള്‍ എന്നത്തെയും കൂടുതല്‍ പ്രസക്തമാവുകയാണ്.’ ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും നിര്‍ണായകമായ ഘട്ടത്തിലാണ് നാം ഇപ്പോള്‍. പൊതുവായ പരിശ്രമത്തിലൂടെ ഈ രാജ്യത്തെ പുതിയ മഹത്വത്തിലേയ്ക്ക് ഉയര്‍ത്താന്‍ നമുക്കു സാധിക്കും. എന്നാല്‍ ഇക്കാര്യത്തില്‍ നാം ഒന്നിച്ചു നിന്നില്ലെങ്കില്‍ അപ്രതീക്ഷിത ദുരന്തങ്ങളാകും സംഭവിക്കുക. പൊതുതാല്പര്യത്തോടെ നാം സഹകരിക്കുകയും പ്രവര്ത്തിക്കുകയുംചെയ്തില്ലെങ്കില് അരാജകത്വവുംഅവ്യവസ്ഥയുമായിരിക്കും വലിപ്പ ചെറുപ്പ വ്യത്യാസമന്യേ നമ്മെ കീഴടക്കാന്‍ പോകുന്നത്്, അതു നമ്മെ തള്ളിയിടുന്നത് പൂര്‍ണമായ നാശത്തിലേയ്ക്കും.. അതുകൊണ്ട് നമുക്കുഗുണപരമായ പരസ്പര ബന്ധത്തിനായി അഭിമാനപൂര്‍വം നമ്മുടെ പൈതൃകംകാത്തു സൂക്ഷിക്കാം, ഈ ലോകത്തില്‍ മറ്റു രാജ്യങ്ങള്‍ക്കിടയില്‍ ഈ വിശുദ്ധ ഭൂമിയുടെകൃത്യമായ സ്ഥാനം അടയാളപ്പെടുത്താം, അങ്ങനെ ഈ രാജ്യത്തെ ശാന്തിയുടെയും അഭിവൃദ്ധിയുടെയും വാസസ്ഥാനമായിമാറ്റാം’
പ്രതികരിക്കാൻ ഇവിടെ എഴുതുക: