കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് അനുകൂലമായി മൊഴി മാറ്റിയ മുഖ്യ സാക്ഷിക്കെതിരെ കേസെടുക്കും. നടിയെ ആക്രമിച്ച കേസില്‍ ഒളിവില്‍ പോയ പള്‍സര്‍ സുനി, നടി കാവ്യാ മാധവന്റെ വസ്ത്രവ്യാപാര സ്ഥാപനത്തില്‍ വന്നുവെന്ന് മൊഴി നല്‍കിയ ജീവനക്കാരനാണ് പിന്നീട് മൊഴി മാറ്റിയത്.
സുനി ലക്ഷ്യയില്‍ വന്നതായി അറിയില്ലെന്നാണ് ജീവനക്കാരന്റെ പുതിയ മൊഴി. നിര്‍ണ്ണായക സാക്ഷി മൊഴി മാറ്റിയത് കേസിനെ ബാധിക്കും. അതിനാല്‍ മൊഴി മാറ്റിയ സാക്ഷിക്കെതിരെ കേസെടുക്കാന്‍ തയ്യാറെടുക്കുകയാണ് പോലീസ്. കാവ്യയുടെ ഡ്രൈവര്‍ മൊഴി മാറ്റിയ സാക്ഷിയെ 41 തവണ വിളിച്ചതിന്റെ രേഖകള്‍ പോലീസിന് ലഭിച്ചു. സാക്ഷിയെ സ്വാധീനിക്കുന്നതിനും മൊഴി മാറ്റിക്കുന്നതിനുമാണ് കാവ്യയുടെ ഡ്രൈവര്‍ വിളിച്ചതെന്നാണ് സൂചന.
വിളിച്ചതെന്നാണ് സൂചന. ഒളിവില്‍ കഴിയവെ പള്‍സര്‍ സുനി ലക്ഷ്യയില്‍ എത്തി ദിലീപിനെ അന്വേഷിച്ചുവെന്നാണ് ഇയാള്‍ ആദ്യം നല്‍കിയ മൊഴി. ഇയാളുടെ ആദ്യ മൊഴി വീഡിയോയില്‍ ചിത്രീകരിച്ചിരുന്നു. ഇതിന് ശേഷം സാക്ഷിയുടെ രഹസ്യമൊഴി കോടതിയില്‍ രേഖപ്പെടുത്തിയപ്പോഴാണ് ഇയാള്‍ മൊഴി മാറ്റിയത്. പള്‍സര്‍ സുനിയെ അറിയില്ലെന്നും ഇയാള്‍ ലക്ഷ്യയില്‍ വന്നുവെന്ന് അറിയില്ലെന്നുമാണ് ഇയാളുടെ പുതിയ മൊഴി.
പള്‍സര്‍ സുനി നല്‍കിയ മൊഴിയില്‍ താന്‍ കാവ്യയുടെ ഡ്രൈവറായി ജോലി ചെയ്തിട്ടുണ്ടെന്ന് വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ സുനിലിനെ അറിയില്ലെന്നായിരുന്നു കാവ്യ നല്‍കിയ മൊഴി.
















