തിരുവനന്തപുരം: ബാര്‍ കോഴ കേസ് മുന്‍ വിജിലന്‍സ് ഡയറക്ടര്‍ എന്‍. ശങ്കര്‍റെഡ്ഡി അട്ടിമറിച്ചെന്നാരോപിച്ചുള്ള ഹര്‍ജിയില്‍ അടുത്ത മാസം 29ന് വിധി പറയും.
ശങ്കര്‍റെഡ്ഡിയെ കുറ്റവിമുക്തനാക്കിയ വിജിലന്‍സ് റിപ്പോര്‍ട്ട് തളളണമെന്ന ഹര്‍ജിയിലാണ് തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതി വിധി പറയുക. ഇന്നലെ കേസ് പരിഗണിച്ച സമയത്ത്, ബാര്‍ കോഴ അഴിമതിയുമായി ബന്ധപ്പെട്ട സംഭവമായതു കൊണ്ട് അതിന്റെ അന്വേഷണ റിപ്പോര്‍ട്ട് കണ്ടതിന് ശേഷമേ ഈ ഹര്‍ജിയില്‍ വിധി പറയാന്‍ കഴിയുകയുള്ളൂ എന്ന് ജഡ്ജി അജിത്കുമാര്‍ വ്യക്തമാക്കി.
















