തൃശൂര്‍: അനില്‍ അക്കര എംഎല്‍എക്കെതിരായ തെരഞ്ഞെടുപ്പ് കേസില്‍ ഹാജരായ ഗവണ്‍മെന്റ് പ്ലീഡറെ സര്‍ക്കാര്‍ പുറത്താക്കി. കേസില്‍ ഗുരുതര വീഴ്ച സംഭവിച്ചുവെന്ന വിലയിരുത്തലിനെത്തുടര്‍ന്നാണിത്.
ഹൈക്കോടതിയിലെ അഭിഭാഷകനായ അഡ്വ. വിജയമോഹനെയാണ് പുറത്താക്കിയത്. കേസില്‍ അനില്‍ അക്കരക്ക് അനുകൂലമായ വിധി വന്നിരുന്നു. ഇതേത്തുടര്‍ന്ന് സിപിഎം തൃശൂര്‍ ജില്ലാകമ്മിറ്റി അഭിഭാഷകനെതിരെ രംഗത്ത് വരികയായിരുന്നു. ഇതേത്തുടര്‍ന്നാണ് ഗവ. പ്ലീഡര്‍ സ്ഥാനത്തുനിന്ന് അഡ്വ. വിജയമോഹനനെ നീക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. അഡ്വ. എം.കെ.ദാമോദരന്റെ ജൂനിയറാണ് അഡ്വ. വിജയമോഹന്‍.
















