കോട്ടയം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരത് ആശുപത്രിക്ക് പിന്തുണ നല്‍കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ഭാരത് ആശുപത്രി അധികൃതരും നഴ്‌സുമാരും തമ്മിലുള്ള കരാറും ലേബര്‍ കമ്മീഷണറുടെ റിപ്പോര്‍ട്ടും പരിശോധിച്ചതിന് ശേഷമാണ് ഇത്തരമൊരു തീരുമാനത്തിലെത്തിയതെന്ന് നേതാക്കള്‍ പറഞ്ഞു. ജിഎസ്ടിയിലെ അപാകതകള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് നവംബര്‍ 1 ന് കടകളടച്ച് സെക്രട്ടറിയേറ്റ് വളയുമെന്നും ഭാരവാഹികള്‍ പറഞ്ഞു. പത്രസമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് എം.കെ.തോമസ്‌കുട്ടി, ജനറല്‍ സെക്രട്ടറി എ.കെ.എന്‍.പണിക്കര്‍,ഖജാന്‍ജി എന്‍.പി.തോമസ് എന്നിവര്‍ പങ്കെടുത്തു.
















