കോട്ടയം: സിഎംഎസ് കോളേജ് റോഡില്‍ റീജന്റ് പ്ലാസ ബില്‍ഡിംഗില്‍ വന്ദേമാതരം പുസ്തകശാലയുടെ ഉദ്ഘാടനം മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ഡോ. പി.ആര്‍. സോന ഉദ്ഘാടനം ചെയ്തു. മുന്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ ജി. ഗോപകുമാര്‍, അഡ്വ. എന്‍. ശങ്കര്‍റാം, കെ. ഗോവിന്ദന്‍കുട്ടി, ഡി. ശശികുമാര്‍ (വന്ദേമാതരം മാനേജിംഗ് ഡയറക്ടര്‍)എന്നിവര്‍ പങ്കെടുത്തു. മലയാളം-ഇംഗ്‌ളീഷ് പുസ്തകങ്ങളുടെ ശേഖരവും കേരളത്തിലെ എല്ലാ പ്രധാന പ്രസാധകരുടെ പുസ്തകങ്ങളും ഇവിടെ ലഭിക്കും. നവംബര്‍ 30വരെ നീണ്ടുനില്‍ക്കുന്ന പുസ്തകമേളയും ഇതോടൊപ്പം നടന്നുവരുന്നു. 10 ശതമാനം മുതല്‍ 50 ശതമാനം വരെ ഡിസ്‌ക്കൗണ്ടും ലഭിക്കും.
















