പാത്താമുട്ടം: കെഎസ്ഇബിഎന്‍ജിനീയേഴ്‌സ് അസോസിയേഷനും, പാത്താമുട്ടം സെന്റ്ഗിറ്റ്‌സ് എഞ്ചിനീയറിംഗ് കോളേജിലെ ഇലക്ട്രിക്കല്‍ വിഭാഗവും സംയുക്തമായി സംഘടിപ്പിച്ച ‘എ.പി.ജെ അബ്ദുള്‍കലാം സ്മാരക സംസ്ഥാനതല ഊര്‍ജ്ജ ക്വിസ്’ മത്സരത്തില്‍ കണ്ണൂര്‍ ഗവ: എന്‍ജിനീയറിംഗ് കോളേജ് ജേതാക്കളായി. പി. അരുണ്‍, കെ.കെ.ഹേമന്ത് എന്നിവരാണ് കണ്ണൂരിനെ പ്രതിനിധീകരിച്ചത്. സെന്റ്ഗിറ്റ്‌സ് ക്യാംപസില്‍ നടന്ന ടൂര്‍ണമെന്റില്‍ തിരുവനന്തപുരം മോഹന്‍ദാസ് കോളേജ് ഓഫ് എഞ്ചിനീറിംഗിലെ സച്ചിന്‍ എസ്.ബി, അരവിന്ദ് ജി.എസ് എന്നിവര്‍ രണ്ടാം സ്ഥാനവും , കോളേജ് ഓഫ് എന്‍ജിനീയറിംഗ് കരുനാഗപ്പള്ളിയിലെ ആസിഫ് ഇസ്മയില്‍, ജയകൃഷ്ണന്‍ കെ എന്നിവര്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഡെപ്യുട്ടി ചീഫ് എന്‍ജിനീയറും കെഎസ്ഇബി എന്‍ജിനീയേഴ്‌സ് അസോസിയേഷന്‍ പ്രസിഡണ്ടുമായ ഡോ. ഇ. മുഹമ്മദ് ഷെരീഫ് അവാര്‍ഡ്ദാന ചടങ്ങ് ഉദ്ഘാടനം ചെയ്തു. സെന്റ്ഗിറ്റ്‌സ് എന്‍ജിനീയറിംഗ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. എം.സി ഫിലിപ്പോസ് അദ്ധ്യക്ഷനായി.
















