തൃശ്ശൂര്‍ : മഹത്തായ കലാപാരമ്പര്യമുള്ള കേരളത്തിലെ പാരമ്പര്യ-അനുഷ്ഠാന കലാരൂപങ്ങളെയും കലാകാരന്മാരെയും സര്‍ക്കാര്‍ തലത്തില്‍ സംരക്ഷിക്കണമെന്ന് തപസ്യ കലാസാഹിത്യവേദി ആവശ്യപ്പെട്ടു. കേരളത്തിലെ മഹാക്ഷേത്രങ്ങളും കൂത്തമ്പലങ്ങളും ഒരുകാലത്ത് കലയുടെ കേദാരങ്ങളായിരുന്നു.
എന്നാല്‍ ഇന്ന് ഈ മേഖലയില്‍ നിലനില്‍ക്കുന്ന പ്രവണതകള്‍ ആശാസ്യമല്ല. ലോകത്തിനുമുമ്പില്‍ കേരളത്തിന്റെ സാംസ്‌കാരിക പാരമ്പര്യം വിളംബരം ചെയ്യുന്ന മഹത്തായ കലാരൂപങ്ങളാണിവ. ഈ രംഗത്തുപ്രവര്‍ത്തിക്കുന്ന കലാകാരന്മാര്‍ക്ക് ജീവിതസുരക്ഷിതത്വം ഉറപ്പുവരുത്തണം. ക്ഷേത്രകലകളുടെ അവതരണത്തില്‍ നിലനില്‍ക്കുന്ന ജാതിവിവേചനങ്ങള്‍ അവസാനിപ്പിക്കണം വിവേചനമില്ലാതെ താല്‍പര്യമുള്ള ഏതു കലാകാരന്മാര്‍ക്കും പഠിക്കുവാനും അവതരിപ്പിക്കുവാനുമുള്ള സാഹചര്യമൊരുക്കണമെന്നും തപസ്യ ജില്ലാപഠനശിബിരത്തില്‍ അവതരിപ്പിച്ച പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഷാ ജു കല്ലിങ്ങപ്പറമ്പില്‍ പ്രമേയം അവതരിപ്പിച്ചു. അഡ്വ. റോഷ് കീഴാറ അധ്യക്ഷനായിരുന്നു.
















