വടക്കഞ്ചേരി: രണ്ടാം വിള നെല്‍ക്കൃഷി ആരംഭിക്കാന്‍ സമയമടുത്തിട്ടും ആവശ്യത്തിന് ജലം ഉറപ്പു വരുത്താത്തതിനാല്‍ കര്‍ഷകര്‍ ആശങ്കയില്‍. വടക്കഞ്ചേരി, കിഴക്കഞ്ചേരി, വങ്ങാഴി, തുടങ്ങിയ പഞ്ചായത്തുകളിലെ കര്‍ഷകരാണ് രണ്ടാം വിളക്ക് ഞാറ്റടി ഒരുക്കി കാത്തിരിക്കുന്നത്. ചിലയിടങ്ങളില്‍ ഞാറുകള്‍ നടീലിന് പാകമായെങ്കിലും തുലാമഴയുടെ കുറവും കനാലുകളിലെ ജലലഭ്യതയും രണ്ടാം വിളയ്ക്ക് കാര്യമായി ബാധിക്കുമെന്ന ആശങ്കയിലാണിപ്പോള്‍. പ്രതീക്ഷിച്ച തുലാമഴ ലഭിക്കാത്തതിനാല്‍ കെട്ടി നിര്‍ത്തിവച്ച വയലുകളിലെ വെള്ളം പെട്ടെന്ന് താഴ്ന്നു പോകാം. മംഗലംഡാമിലെ വെള്ളം പ്രതീക്ഷിച്ച് കൃഷി നടത്താമെന്നു വച്ചാല്‍ കനാലുകളുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷമേ ജലസേചനം സുഗമമാവൂ. നവംബര്‍ മധ്യത്തോടെ എങ്കിലും ജല ലഭ്യത സാധിച്ചെങ്കില്‍ മാത്രമേ ഞാറുനടീലിനു ശേഷമുള്ള കൃഷി രീതികള്‍ കൃത്യമായി നടത്താനാവു എന്നാണ് കര്‍ഷകര്‍ പറയുന്നത്. കനാലുകളുടെ നവീകരണത്തിന് എംഎല്‍എ ഫണ്ട് അനുവദിച്ചിട്ടുണ്ടെങ്കിലും സമയാസമയങ്ങളില്‍ പ്രവര്‍ത്തികള്‍ നടന്നാല്‍ മാത്രമേ അത് കര്‍ഷകര്‍ക്ക് ഗുണം ചെയ്യൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: