മലപ്പുറം: ജില്ലയുടെ സമഗ്ര വികസനത്തിനുള്ള പദ്ധതിയില്‍ ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കും മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിനും ഊന്നല്‍ നല്‍കണമെന്ന് ജനപ്രതിനിധികളും സംഘടനാ പ്രതിനിധികളും ആവശ്യപ്പെട്ടു. ജില്ലയുടെ സമഗ്ര വികസനത്തിനു പദ്ധതി തയ്യാറാക്കുന്നതിന് ജനപ്രതിനിധികളുടെയും സംഘടനകളുടെയും അഭിപ്രായം സ്വരൂപിക്കുന്നതിന് ജില്ലാ പ്ലാനിംഗ് വിഭാഗം വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് ഇതു സംബന്ധിച്ചുള്ള നിര്‍ദ്ദേശങ്ങള്‍ ഉയര്‍ന്നുവന്നത്.
മാലിന്യങ്ങള്‍ ഉറവിടത്തില്‍ സംസ്കരിക്കണമെന്ന പ്രവര്‍ത്തനത്തില്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് വേണ്ടത്ര മുന്നേറാന്‍ കഴിഞ്ഞില്ല. ഇതിന് മേല്‍നോട്ടം വഹിക്കുന്നതിനും പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുന്നതിനും ജില്ല പഞ്ചായത്തുകള്‍ക്ക് കൂടുതല്‍ അധികാരം നല്‍കണം. ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ ജില്ലയിലെ മാലിന്യ പ്രശ്നത്തിന് ശ്വാശത പരിഹാരകാണുന്ന പദ്ധതികളാണ് പ്രധാനമായും ആവശ്യപ്പെട്ടത്.
ജില്ലയിലെ 80 കി.മീറ്ററോളം ദൈര്‍ഘ്യമുള്ള തീരദേശ മേഖലയുടെ വികസനത്തിന് പ്രത്യേക പദ്ധതി വേണം. ജില്ലയിലെ 80 ശതമാനം കിണറുകളിലും മനുഷ്യ വിസര്‍ജ്ജ്യത്തിന്റെ മാലിന്യമുള്‍പ്പെടെയുള്ളവ ഉണ്ടാവുന്ന സഹചര്യത്തില്‍ കുറഞ്ഞത് നാല് സെപ്റ്റിക് ട്രീറ്റ്മെന്റ് പഌന്റുകളെങ്കിലും നിര്‍മ്മിക്കണം. വരള്‍ച്ചയെ നേരിടുന്നതിന് നദികളില്‍ ഏകദേശം മൂന്ന് കിലോമീറ്റര്‍ പരിധിയില്‍ തടയണ നിര്‍മ്മിക്കണം. തുടങ്ങിയവയാണ് ജനപ്രതിനിധികള്‍ മുന്നോട്ട് വച്ച നിര്‍ദ്ദേശങ്ങള്‍.
ജില്ലാ പഞ്ചായത്ത് കോണ്‍ഫ്രന്‍സ് ഹാളില്‍ ചേര്‍ന്ന യോഗം പി. കെ. കുഞ്ഞാലിക്കുട്ടി എംപി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി. ഉണ്ണിക്യഷ്ണന് അധ്യക്ഷത വഹിച്ചു.
യോഗത്തില്‍ ജില്ലാ കലക്ടര്‍ അമിത് മീണ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. പി.വി. അബ്ദുല്‍ വഹാബ് എംപി, എംഎല്‍എമാരായ പി. ഉബൈദുള്ള, അബ്ദുല്‍ ഹമീദ്, ആബിദ് ഹുസൈന് തങ്ങള്‍, മഞ്ഞളാംക്കുഴി അലി, ജില്ലാ പ്ലാനിംഗ് ഓഫിസര്‍ എന്‍. കെ. ശ്രീലത തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: