തിരൂരങ്ങാടി: വെന്നിയൂര്‍ അസാപ് കമ്യൂണിറ്റി സ്കില്‍ പാര്‍ക്ക് നിര്‍മ്മാണത്തിനെതിരെ സിപിഎം പ്രാദേശിക നേതൃത്വത്തിന് എതിര്‍പ്പ്. എന്നാല്‍ ജിഎംയുപി സ്കൂള്‍ വളപ്പില്‍ നിര്‍മ്മിക്കുന്ന പാര്ക്കിന് അനകൂലമായ നിലപാടാണ് മേല്‍ഘടകങ്ങള്‍ക്ക്. വിദ്യാഭ്യാസ മന്ത്രി വിളിച്ച യോഗത്തില്‍ പങ്കെടുത്ത പാര്‍ട്ടി പ്രതിനിധിയും മന്ത്രിയും അസാപ് നിര്‍മ്മാണവുമായി പോകണമെന്ന് തീരുമാനിച്ചതിനെതുടര്‍ന്ന് പ്രതിഷേധ പരിപാടികള്‍ നടത്താനുള്ള തീരുമാനത്തിലാണ് ജനകീയ സമിതി. സ്കൂളിന്റെ വികസനത്തിന് തടസ്സമാകുമെന്ന വാദവുമായാണ് ബ്രാഞ്ച് കമ്മിറ്റിയും സിപിഎം നേതൃത്വം നല്കുന്ന ജനകീയ സമിതിയും അസാപിനെ എതിര്‍ക്കുന്നത്. ഡിവൈഎഫ്ഐയും ശക്തമായി രംഗത്തുണ്ട്. അസാപിനെ പിന്തുണയ്ക്കുന്നതിനെതിരെ നേതാക്കന്മാര്ക്കെതിരെ നവമാധ്യമങ്ങളില്‍ പോസ്റ്റുകളും പ്രചരിപ്പിക്കുന്നുണ്ട്. സ്കൂളിന്റെ സ്ഥലത്തു അസാപ് നിര്‍മിച്ചാല്‍ ഹൈസ്കൂളായി ഉയര്‍ത്തുന്നതിന് തടസ്സമാകുമെന്നും ദേശീയപാതയ്ക്കടുത്ത് 93 സെന്റ് പുറമ്പോക്ക് ഭൂമിയുണ്ടെന്നും അതിലേക്ക് മാറ്റണമെന്നും സിപിഎം ബ്രാഞ്ച് കമ്മറ്റി ആവശ്യപ്പെടുന്നു. എന്നാല്‍ വിദ്യാഭ്യാസ വകുപ്പിന്റെ പദ്ധതിക്ക് പാര്‍ട്ടി പിന്തുണ നല്‍കുമെന്നാണ് ലോക്കല്‍ കമ്മിറ്റി പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: