തിരുവനന്തപുരം: കോടീശ്വരനായ തോമസ് ചാണ്ടിയെ സുപ്രധാനവകുപ്പില്‍ മന്ത്രി സ്ഥാനത്ത് നിലനിര്‍ത്താന്‍ അഡ്വക്കേറ്റ് ജനറലിനെ മുന്നില്‍ നിര്‍ത്തി സപിഐക്കെതിരെ സിപിഎം പോരാടുകയാണെന്ന് ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്‍.
ഗള്‍ഫ് രാജ്യങ്ങളിലെ സന്ദര്‍ശനത്തിനിടെ തോമസ് ചാണ്ടിയുടെ ആതിഥ്യം സ്വീകരിച്ചതും അദ്ദേഹത്തിന്റെ കോടികളുടെ സമ്പത്തിന്റെ സ്വാധീനവുമാണ് സിപിഎമ്മിനെയും മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള മന്ത്രിമാരെയും തോമസ് ചാണ്ടിക്കൊപ്പം നില്‍ക്കാന്‍ പ്രേരിപ്പിക്കുന്നത്.
കൈയേറ്റക്കാരനാണെന്നു തെളിഞ്ഞിട്ടും മന്ത്രിയെ സംരക്ഷിക്കുന്ന സിപിഎമ്മും അതിനെതിരെ പറയുന്ന സിപി ഐയും തെക്കുനിന്നും വടക്കുനിന്നും ജാഥ നയിക്കുന്നത് അപഹാസ്യമാണ്. മുരളീധരന്‍ പ്രസ്താവനിയില്‍ പറഞ്ഞു.
















